ഇന്ത്യന്‍ സ്ത്രീയെ കണ്െടത്തുന്നതിന് പോലീസ് സഹായം തേടുന്നു
Friday, October 17, 2014 6:39 AM IST
ലോസ്ആഞ്ചലസ്: ഒക്ടോബര്‍ 12 മുതല്‍ അപ്രത്യക്ഷയായ 35 വയസുളള അബ താക്കറെ കണ്െടത്തുന്നതിന് ലോസ് ആഞ്ചലസ് പോലീസ് പൊതുജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 12 ന് (ഞായര്‍) രണ്ടിനാണ് അവസാനമായി ഇവരെ കാണുന്നത്. 130 പൌണ്ട് തൂക്കവും അഞ്ച് അടി രണ്ടിഞ്ച് ഉയരവുമുളള ഇവരെ കാണാതായതില്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരാണ്. ലോസ് ആഞ്ചലസ് സെയ്ജ് ബ്രൂക്ക് റോഡിലുളള 22000 ബ്ളോക്കില്‍ നിന്നാണ് ഇവരെ കാണാതായത്.

ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡിറ്റക്ടീവ് സി കാള്‍ട്ടണ്‍ 213 996 1800, എന്ന നമ്പരിലേ പ്രവൃത്തി ദിവസങ്ങളില്‍ 187 752 7324 എന്ന നമ്പരിലോ വിളിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍