'രാജ്യോത്സവം' നവംബര്‍ രണ്ടിന്
Saturday, October 18, 2014 7:50 AM IST
ബാംഗളൂര്‍: കേരള സമാജം മല്ലേശ്വരം സോണ്‍ ബെല്‍ മലയാളി അസോസിയേഷനുമായി ചേര്‍ന്നു നവംബര്‍ രണ്ടിനു രാജ്യോത്സവം എന്ന പേരില്‍ വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു. ഡി.ബി. സാന്ദ്ര കെ.എന്‍.ഇ. ട്രസ്റ് കോളജില്‍ ചേര്‍ന്ന മല്ലേശ്വരം സോണ്‍ പൊതുയോഗത്തിലാണു തീരുമാനം. മല്ലേശ്വരം സോണിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ യോഗംതീരുമാനിച്ചു. ഡി.ബി. സാന്ദ്ര കെ.എന്‍.ഇ. ട്രസ്റ് കോളജില്‍ അടുത്ത അധ്യയന വര്‍ഷം കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിനും പുതിയ ക്ളാസുകള്‍ ആരംഭിക്കുന്നതിനുംവേണ്ട ശ്രമങ്ങള്‍ നടത്തുന്നതിനായി പത്തംഗ നിര്‍വാഹക സമിതിയെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെയും യോഗം തെരഞ്ഞെടുത്തു. സി.എച്ച്. പത്മനാഭന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണന്‍, ട്രഷറര്‍ ജോര്‍ജ് തോമസ്, അസി. സെക്രട്ടറി ജെയ്ജോ ജോസഫ്, സാംസ്കാരിക വിഭാഗം സെക്രട്ടറി സതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി. രാമചന്ദ്രന്‍ നായര്‍ നന്ദി പറഞ്ഞു.

പുതിയ ഭാരവാഹികള്‍: സി.എച്ച്. പത്മനാഭന്‍ (ചെയര്‍മാന്‍), എം. രാജഗോപാല്‍ (വൈസ് ചെയര്‍മാന്‍), ആര്‍. ശ്രീകുമാര്‍ (കണ്‍വീനര്‍), ബിനോയ് എസ്. നായര്‍, ജി. രഘുനാഥ്, ജതീഷ് (ജോയിന്റ് കണ്‍വീനര്‍മാര്‍), വേലായുധന്‍ പിള്ള (ഫിനാന്‍സ് കണ്‍വീനര്‍), ശിവദാസന്‍ നായര്‍ (സാംസ്കാരിക വിഭാഗം), തങ്കച്ചന്‍ പന്തളം (കായിക വിഭാഗം).നിര്‍വാഹക സമിതി അംഗങ്ങള്‍: പി. രാമചന്ദ്രന്‍ നായര്‍, ടി.വി. സുധാകരന്‍, സി.ഡി. തോമസ്, കെ. മുരളീധരന്‍, എന്‍. രാജന്‍, ടി.എ. ജോര്‍ജ്കുട്ടി, പി.ജി. രാജന്‍, പി. ശിവദാസന്‍, ഐ.വി. രാമകൃഷ്ണന്‍, കെ.പി. അശോകന്‍.