എന്‍. സുബ്രഹ്മണ്യന് ബെല്ലാരറ്റില്‍ ഉജ്ജ്വല സ്വീകരണം
Saturday, October 18, 2014 8:24 AM IST
മെല്‍ബണ്‍: ഓസ്ട്രേലിയായിലെ പുരാതന നഗരവും സ്വര്‍ണഖനിയുടെ നാടുമായ ബെല്ലാരറ്റില്‍ കെപിസിസി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി.

ഒഐസിസി അഡ്ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി. സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഒഐസിസി ഗ്ളോബല്‍ കമ്മിറ്റി അംഗം ബിജു സ്കറിയ, ഒഐസിസി നേതാക്കളായ ജിന്‍സണ്‍ കുര്യന്‍, ബൈജു ഇലഞ്ഞിക്കുടി, ഹൈനെസ് ബിനോയി, സോബന്‍ പൂഴിക്കുന്നേല്‍, ജിജേഷ് കണ്ണൂര്‍, അരുണ്‍ പാലയ്ക്കലോടി. ജോസഫ് പീറ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജോണ്‍ കയിര്‍ത്താന്‍മൂട്ടില്‍ സ്വാഗതം ആശംസിച്ച യോഗത്തിന്, ടോം മാത്യു, ജോണി ചാക്കോ, ടിജു ആന്റണി, സോണി എസ്തപ്പാന്‍, ജോര്‍ജ് ഓരത്തേല്‍, റോബിന്‍സണ്‍ ബേബി, സാജു പോള്‍, ജോര്‍ജ് വര്‍ഗീസ്, ടോണി നോബിള്‍, ജൂബി സക്കറിയാസ്, ജോബി അലക്സ്, ഡാനിഷ് ജോസ്, സിനോജ് മാത്യു, ബിജു ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

ഓസ്ട്രേലിയയില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ കേരളത്തിന്റെ പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിക്കുകയും നാട്ടിലുളള സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്യുന്നത് സ്വാഗതാര്‍ഹമാണെന്ന് എന്‍. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെട്ടു.

പ്രവാസികള്‍ക്ക് വോട്ടവകാശം വരുന്നതോടുകൂടി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാനും അവസരമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. മാര്‍ട്ടിന്‍ ഉറുമീസ് നന്ദി രേഖപ്പെടുത്തിയ യോഗം അത്താഴ വിരുന്നോടെ സമാപിച്ചു.