കേരള പിറവി ആഘോഷം: പ്രവേശന പാസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു
Saturday, October 18, 2014 8:32 AM IST
ഗാര്‍ലന്റ്: കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് 22-#ാമത് വാര്‍ഷിക സമ്മേളനവും കേരള പിറവി ആഘോഷങ്ങളും നവംബര്‍ ഒന്നിന് ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.

കേരള പിറവി ആഘോഷങ്ങളിലേക്കുള്ള പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റിന്റെ വിതരണോദ്ഘാടനം ഗാര്‍ലന്റ് ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കെഎല്‍എം പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി മലയാളം പത്രം മുന്‍ ചീഫ് എഡിറ്റര്‍ ലൂക്കോസ് പി. ചാക്കോയ്ക്ക് നല്‍കി നിര്‍വഹിച്ചു.

ചടങ്ങില്‍ ഡോ. എം.വി പിള്ള, ഡോ. എം.എല്‍.ടി നമ്പൂതിരി, ലാന ജനറല്‍ സെക്രട്ടറി ജോസ് ഓച്ചാലില്‍ തുടങ്ങിയവരും കെഎല്‍എസ് പ്രവര്‍ത്തകരും പങ്കെടുത്തു. ട്രഷറര്‍ പി.പി ചെറിയാന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.