ആമസോണ്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി
Saturday, October 18, 2014 8:34 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ കമ്പനി പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. ഇതേവരെ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന രംഗത്തെ പ്രധാന കുത്തക കമ്പനികളായ ആപ്പിളിനോടും സാംസ്ംഗിനോടും മത്സരിച്ചാണ് ആമസോണ്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണം തുടങ്ങിയത്. ലോക സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് പുതിയ രീതികളുമായിട്ടാണ് ആമസോണിന്റെ സ്മാര്‍ട്ട് ഫോണിന് തുടക്കമിട്ടത്.

ത്രിമാന സംവിധാനങ്ങളാണ് ഇന്ന് പുറത്തിറക്കിയ ആമസോണ്‍ സ്മാര്‍ട്ട്ഫോണിന്റെ പ്രത്യേകത. ത്രീഡി കണ്ണാടി ഉപയോഗിക്കാതെ ത്രിമാന വീഡിയോകളും ചിത്രങ്ങളും കാണാന്‍ സാധിക്കുന്ന സ്മാര്‍ട്ട്ഫോണാണ് ആമസോണ്‍ സാങ്കേതിക ലോകത്തിനായി പുറത്തിറക്കുന്നത്. ത്രീഡി ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും ഫോണ്‍ ഉപയോഗിച്ച് ത്രീഡി ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കുകയില്ലെന്ന് സ്മാര്‍ട്ട്ഫോണ്‍ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതേവരെ ഇ റീഡറുകളും ടാബ്ലറ്റുകളും മാത്രമാണ് ആമസോണ്‍ ഇറക്കിയിരുന്നത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍