തിരുവനന്തപുരം പ്രസ് ക്ളബ്ബിലെ മികച്ച ഫോട്ടോ ജേണലിസം വിദ്യാര്‍ഥിയെ ഇന്തോ -അമേരിക്കന്‍ പ്രസ് ക്ളബ് ആദരിക്കുന്നു
Monday, October 20, 2014 4:40 AM IST
ന്യൂയോര്‍ക്ക്: തിരുവനന്തപുരം പ്രസ് ക്ളബിലെ ഫോട്ടോ ജേണലിസം 2014 ബാച്ചിലെ മികച്ച വിദ്യാര്‍ഥിയെ ഇന്തോ - അമേരിക്കന്‍ പ്രസ് ക്ളബ് ആദരിക്കുന്നു. കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും മെഡലുമാണ് മികച്ച വിദ്യാര്‍ഥിക്കു നല്‍കുക. ഒക്ടോബര്‍ 28 നു തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍വൊക്കേഷന്‍ ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക. ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളിലൊന്നായ തിരുവനന്തപുരം പ്രസ് ക്ളബ്ബുമായി സഹകരിക്കുന്നത് ഒരു ബഹുമതിയാണെന്ന് ഐഎപിസി പ്രസിഡന്റ് അജയ് ഘോഷ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം പ്രസ് ക്ളബ്ബില്‍ ഫോട്ടോ ജേണലിസം സര്‍ട്ടിഫിക്കറ്റ് കോഴ്സ് തുടങ്ങുക വഴി മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുകയും പത്രപ്രവര്‍ത്തനത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ് ചെയ്യുന്നത്. ഈ ശ്രമങ്ങളില്‍ പങ്കു ചേരുന്നതിനും മികച്ച വിദ്യാര്‍ഥിയെ ആദരിക്കുന്നതിലും സന്തോഷമുണ്െടന്നു ഐഎപിഎസി സെക്രട്ടറി മിനി നായര്‍ പറഞ്ഞു.

സമ്മാനത്തുകയായ 10,000 രൂപ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് മിനി നായരുടെ ഭര്‍ത്താവ് സുധീര്‍ നായരാണ്. ആദ്യ ബാച്ച് പുറത്തിറങ്ങുന്ന വേളയില്‍ തന്നെ ഇത്തരമൊരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ അഭിമാനമുണ്െടന്ന് തിരുവനന്തപുരം പ്രസ് ക്ളബ് സെക്രട്ടറി ജയന്‍ മേനോന്‍ പറഞ്ഞു. ഐഎപിഎസിയുമായുള്ള സഹകരണം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും പ്രസ് ക്ളബ് മാനേജിംഗ് കമ്മിറ്റിക്കു വേണ്ടി നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ പരിപാടിയിലൂടെ ഇരു സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം സുദൃഢമാകുമെന്നും ഫോട്ടോ ജേണലിസം കോഴ്സിന് പുതിയ മാനങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം പ്രസ് ക്ളബിന്റെ കീഴില്‍ നാലു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യവുമായി നിലനില്‍ക്കുന്ന ഇന്‍സ്റിറ്റിയൂട്ട് ഓഫ് ജേണലിസം അച്ചടി ഡിജിറ്റല്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനു മാധ്യമപ്രവര്‍ത്തകരെയാണ് വാര്‍ത്തെടുത്തിട്ടുള്ളത്. മിക്ക മാധ്യമസ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്നത് ഈ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥികളാണെന്ന് കോഴ്സ് കണ്‍സള്‍ട്ടന്റും ഫോട്ടോ ജേണലിസം കോഴ്സ് മുഖ്യ അധ്യാപകനുമായ ബാലന്‍ മാധവന്‍ പറഞ്ഞു.ഈ വര്‍ഷം മുതലാണ് പുതിയ കോഴ്സ് ആരംഭിച്ചത്.

മൂന്നു മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ പ്രായോഗിക പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. മികച്ച ഫോട്ടോഗ്രാഫര്‍മാരും ഫോട്ടോ ജേണലിസ്റുകളുമാണ് ക്ളാസ് നയിക്കുന്നത്. ഐഎപിസി എക്സിക്യൂട്ടീവ് സെക്രട്ടറി വിനീത നായര്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും വിജയാശംസകള്‍ നേര്‍ന്നു.മൂന്നുമാസം നീണ്ട പ്രായോഗിക പരിശീലനത്തിലധിഷ്ഠിതമായ കോഴ്സ് രാജ്യത്തെ വളര്‍ന്നു വരുന്ന ഫോട്ടോ ജേണലിസ്റുകള്‍ക്ക് പ്രചോദനമാകുമെന്നും ഫോട്ടോഗ്രാഫിയില്‍ മികവ് പുലര്‍ത്താന്‍ സഹായിക്കുമെന്നും ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജിന്‍സ്മോന്‍ സഖറിയ പറഞ്ഞു.രാജ്യത്തുടനീളം ജോലി ചെയ്യുന്ന പത്രപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്പര സഹകരണം ഉറപ്പാക്കുകയും തൊഴില്‍ സാഹചര്യങ്ങളും നിലവാരവും ഉയര്‍ത്തുകയും ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടയാണ് ഇന്‍ഡോഅമേരിക്കന്‍ പ്രസ് ക്ളബ്ബ് രൂപീകരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ശിറീമാലൃശരമിുൃലരൈഹൌയ.രീാ.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍