മലബാര്‍ മഹോത്സവം 2015: സ്വാഗതസംഘം രൂപികരിച്ചു
Monday, October 20, 2014 4:42 AM IST
കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ഫെബ്രുരി 27 ന് വെള്ളിയാഴ്ച അബ്ബാസിയ സെന്‍ട്രല്‍ സ്കൂള്‍ ഓപ്പണ്‍ ഗ്രൌണ്ടില്‍ നടത്തുന്ന മലബാര്‍ മഹോത്സവം 2015 ന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം ഒക്ടോബര്‍ 15-ന് ഹേഡൈന്‍ ഹോട്ടലില്‍ വെച്ച് രൂപികരിച്ചു.

സംഘടനയുടെ കാരുണ്യസേവന മേഖല കൂടുതല്‍ സജീവമാക്കുന്നതിനും, അശരണരും ആലംബഹീനരുമായ സമൂഹത്തിന്റെ ക്ഷേമത്തിനായി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ധനസമാഹരണത്തിന്റെ ഭാഗമായാണ് മലബാര്‍ മഹോത്സവം സംഘടിപ്പികുന്നത്.

'കല്ലായി കടവ്' എന്ന് നാമകരണം ചെയ്ത വേദിയില്‍ അരങ്ങേറുന്ന മലബാര്‍ മഹോത്സവം 2015 ല്‍ നാട്ടിലെയും കുവൈറ്റിലെയും പ്രശസ്തരായ നിരവധി കലാകാരന്‍മാര്‍ പങ്കെടുക്കും .

കോഴിക്കോട്ന്റെ ചരിത്രം വിളിച്ചോതുന്ന ചിത്ര പ്രദര്‍ശനം , സിമ്പോസിയം, സ്ത്രീകള്‍ ക്കായുള്ള പാചക മത്സരം, മൈലാഞ്ചി മത്സരം, സാംസ്കാരിക ഘോഷയാത്ര, ചാരിറ്റി ബസാര്‍, കോഴിക്കോടിന്റെ രുചിക്കൂട്ടുകള്‍ സമ്മേളിക്കുന്ന വിവിധസ്റാളുകള്‍ തുടങ്ങിയവ മലബാര്‍ മഹോത്സവത്തില്‍ അരങ്ങേറും.

മലബാര്‍ മഹോത്സവം 2015 സ്വാഗതസംഘം ഭാരവാഹികള്‍: സുരേഷ് മാത്തൂര്‍ (ചെയര്‍മാന്‍) എം.എം.സുബൈര്‍ (ജനറല്‍ കണ്‍വീനര്‍ ) സജീവന്‍ കുന്നിമ്മല്‍ , കളത്തില്‍ അബ്ദുറഹിമാന്‍ (ജോ: കണ്‍വീനര്‍) ഇല്യാസ് തോട്ടത്തില്‍ (പ്രോഗ്രാം കണ്‍വീനര്‍) സെമീര്‍ വെള്ളയില്‍ (പ്രോഗ്രാം ജോ:കണ്‍വീനര്‍, റാഫി കല്ലായി (അതിഥി) ഷിജിത്ത് കുമാര്‍ ( സാമ്പത്തികം) അസീസ് പാലാട്ട് (സ്പോണ്സര്‍ഷിപ്പ്) പ്രേമരാജ് കോറോത്ത് ( വെന്യു & ഗേറ്റ്) ഉബൈദ് ചകിട്ടകണ്ടി (സ്റ്റേജ്) അലി കോയ (റാഫിള്‍) ഹനീഫ (കട) പ്രജു ടി.എം. ( ലൈറ്റ് & സൌെണ്ട്സ്) മുഹമ്മദ് വാഴയില്‍ (സുവനീര്‍) നിപുന്‍ പോള്‍ (ഗാനമേള) സന്തോഷ് നബയില്‍ (ഘോഷയാത്ര) സുഹേഷ് കുമാര്‍ (ഡാന്‍സ്& & സ്റ്റേജ് ഇനം) മുഹമ്മദ് അലി അരക്കല്‍ (റിസപ്ഷ ന്‍ ) മന്‍സൂര്‍ ആലക്കല്‍ (വളണ്ടിയര്‍) കരുണാകരന്‍ (ഭക്ഷണം) അനസ് പുതിയോട്ടില്‍ (ഗതാഗതം) നാസര്‍ തിക്കൊടി (മീഡിയ) മോഹന്‍രാജ് അരീകാട് (പ്രചരണം) സിദ്ദിക്ക് നടുകണ്ടി (ഓഫീസ് നിര്വ്വഹണം) സാജിത നസീര്‍ (മൈലാഞ്ചി മത്സരം) ഷാഹിന സുബൈര്‍ (പാചക മത്സരം).

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍