സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ: കേരള സമാജം ഐഎഎസ് അക്കാദമിക്കു മികച്ച ജയം
Tuesday, October 21, 2014 6:03 AM IST
ബാംഗളൂര്‍: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയില്‍ കേരള സമാജം ഐഎഎസ് അക്കാദമിക്കു തിളക്കമാര്‍ന്ന വിജയം. അക്കാദമിയിലെ 32 വിദ്യാര്‍ഥികള്‍ മെയിന്‍ പരീക്ഷയ്ക്കു യോഗ്യത നേടി. ഇവരില്‍ 12 പേര്‍ മലയാളികളാണ്.

കെ. ധന്യ, ജോസ് ജോസഫ്, പ്രവീണ്‍ നായര്‍, ശോഭന്‍ ജോര്‍ജ് ഏബ്രഹാം, ലെനിന്‍ ബഷീര്‍, അരുണ്‍ ജോസഫ്, എസ്. മിഥില, വി.ആര്‍. ഗണേഷ്, വിഷ്ണു എസ്. മേനോന്‍, റാലു ജോണി, സുജിത് ദാസ്, അനൂപ് ചന്ദ്രന്‍ എന്നിവരാണ് വിജയികളായ മലയാളികള്‍. അക്കാദമിയിലെ 80 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രിലിമിനറി പരീക്ഷയെഴുതിയത്.

മെയിന്‍ പരീക്ഷയ്ക്കുള്ള പരിശീലനം മറാത്തഹള്ളി ഹിന്ദുസ്ഥാന്‍ അക്കാദമിയില്‍ പുരോഗമിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമായാണ് പരിശീലനം. ജനറല്‍ സ്റഡീസ്, ഉപന്യാസം എന്നിവ കൂടാതെ ഐച്ഛിക വിഷയങ്ങളായ ഹിസ്ററി, ജ്യോഗ്രഫി, പബ്ളിക് അഡ്മിനിസ്ട്രേഷന്‍ എന്നിവയിലും സമഗ്ര പരിശീലനം നല്‍കുന്നു.

ബാംഗളൂര്‍ കസ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി. ഗോപകുമാര്‍ മുഖ്യഉപദേഷ്ടാവും ഹിന്ദുസ്ഥാന്‍ അക്കാദമി ചെയര്‍മാന്‍ ഡോ.കെ.സി. സാമുവല്‍ ഉപരക്ഷാധികാരിയുമായ സൌജന്യ പരിശീലന പദ്ധതിയില്‍ പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും വിവിധ വിഷയങ്ങളിലെ വിദഗ്ധരും അടങ്ങിയ സമിതി പരിശീലനത്തിനു നേതൃത്വം നല്‍കുന്നു. യുപിഎസ്സി അടുത്തിടെ പരിഷ്കരിച്ച സിലബസ് പ്രകാരമുള്ള നിരവധി മാതൃകാ പരീക്ഷകളും പരിശീലനത്തിന്റെ ഭാഗമാണ്.

മെയിന്‍ പരീക്ഷകളുടെ പരിശീലന ക്ളാസുകളിലും മാതൃകാ പരീക്ഷകളിലും പങ്കെടുക്കാന്‍ താത്പ്യമുള്ളവര്‍ ബന്ധപ്പെടുക. ഫോണ്‍: 9880147952.