ചെറുപുഷ്പ മിഷന്‍ലീഗ് ദേശീയ വാര്‍ഷികം മൈസൂറില്‍
Tuesday, October 21, 2014 6:03 AM IST
ബാംഗളൂര്‍: ചെറുപുഷ്പ മിഷന്‍ ലീഗ് ദേശീയ വാര്‍ഷികം ഈ മാസം 22ന് കര്‍ണാടക സംസ്ഥാന സമിതിയുടേയും മാണ്ഡ്യ രൂപതയുടേയും ആഭിമുഖ്യത്തില്‍ മൈസൂറില്‍ നടത്തും.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പ് പ്രയാണം ഭരണങ്ങാനത്തുനിന്നും, സ്ഥാപക ഡയറക്ടര്‍ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെ ഛായാചിത്ര പ്രയാണം അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന ആര്‍പ്പൂക്കരയില്‍നിന്നും, സ്ഥാപക നേതാവ് കുഞ്ഞേട്ടന്റെ ഛായാചിത്രപ്രയാണം അദ്ദേഹം നിത്യവിശ്രമം കൊള്ളുന്ന ചെമ്മലമറ്റത്തുനിന്നും, പതാകാപ്രയാണം കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കേന്ദ്രമായ പിഒസിയില്‍നിന്നും ആരംഭിച്ച് കര്‍ണാടകയിലെ വിവിധ ശാഖകളില്‍ പ്രയാണം നടത്തി ഈ മാസം 21ന് വൈകുന്നേരം വാര്‍ഷിക സമ്മേളനം നടക്കുന്ന മൈസൂറില്‍ എത്തിച്ചേരും.

22നു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ നിയുക്ത തലശേരി ആര്‍ച്ചബിഷപ്പും മാണ്ഡ്യ രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ബല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി, ഭദ്രാവതി രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് അരുമച്ചാടത്ത്, പുത്തൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ ദിവന്നാസിയോസ്, എപ്പിസ്കോപ്പല്‍ വികാര്‍ റവ.ഡോ. മാത്യു കോയിക്കര എന്നിവര്‍ പങ്കെടുക്കും.

ദേശീയ ഡയറക്ടര്‍ ഫാ. ആന്റണി പുതിയാപറമ്പില്‍, ഭാരവാഹികളായ ഡേവിഡ് വല്ലൂരാന്‍, സുജി പുല്ലുകാട്, ലൂക്ക് അലക്സ് പന്നിമുറകില്‍, അന്തര്‍ദേശീയ സമിതി അംഗങ്ങളായ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ജോസ് കുരീക്കുന്നേല്‍, കേരള സംസ്ഥാന ഭാരവാഹികളായ ജോണ്‍സണ്‍ കാഞ്ഞിരക്കാട്ട്, ജോസ് കുരീക്കുന്നേല്‍, കേരള സംസ്ഥാന ഭാരവാഹികളായ ഡയറക്ടര്‍ ഫാ. ജോബി പൂച്ചക്കണ്ടത്തില്‍, ബെന്നി മുത്തനാട്ട്, ബിനു മാങ്കൂട്ടം, ഷിനു മോളോത്ത്, ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ ഫാ. ജോയി കറുകപ്പറമ്പില്‍, ആര്‍പ്പൂക്കര പള്ളി വികാരി ഫാ. മാത്യു കല്ലുകളം എന്നിവരും പങ്കെടുക്കും. കര്‍ണാടക സംസ്ഥാന ഡയറക്ടര്‍ ഫാ. ജോര്‍ജ് ആലൂക്ക, പ്രസിഡന്റ് ടൈറ്റസ് തോമസ്, ജനറല്‍ സെക്രട്ടറി വര്‍ഗീസ് കഴുതാടിയില്‍, ജനറല്‍ ഓര്‍ഗനൈസര്‍ ഫിലിപ്പ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിപുലമായ സജ്ജീകരണങ്ങളാണ് മൈസൂര്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രല്‍ പള്ളിയില്‍ ദേശീയ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്.

ബാംഗളൂര്‍ അതിരൂപത ഡയറക്ടര്‍ ഫാ. സജി പരിയവ്നാല്‍, ഫാ.ആന്റണി പയ്യപ്പള്ളി, സിസ്റ്റര്‍ ജോയ്സ്, ചാക്കപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ 23 ഇടവകയില്‍നിന്നും 500ല്‍പരം മിഷന്‍ ലീഗ് അംഗങ്ങള്‍ സംബന്ധിക്കും.