ന്യൂമോണിയ ബാധിച്ച് ചേര്‍ത്തല സ്വദേശി കുവൈറ്റില്‍ നിര്യാതനായി
Tuesday, October 21, 2014 7:50 AM IST
കുവൈറ്റ്: ആലപ്പുഴ ചേര്‍ത്തല കളവംകോട് കൊച്ചുവീട്ടില്‍ സുകുമാരന്‍ രാധാകൃഷ്ണന്‍ (63) ന്യൂമോണിയ ബാധിച്ച് കുവൈറ്റില്‍ നിര്യാതനായി. ഭാര്യ പോര്‍ഷ്യ രാധാകൃഷ്ണന്‍ (റേഡിയോളജിസ്റ്, അമീരി ആശുപത്രി). 1978 മുതല്‍ കുവൈറ്റിലുണ്ടായിരുന്ന സുകുമാരന്‍ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ ചികല്‍സയിലായിരുന്നു. ജാസിം ഖുബൈദ് കമ്പനിയിലെ കണ്‍സള്‍ട്ടിംഗ് എന്‍ജിനിയറായിരുന്നു പരേതന്‍.

മക്കള്‍: ശരത്, ഡോ. ട്വിങ്കിള്‍, കിരണ്‍ (മൂവരും കുവൈറ്റ്).

സംസ്കാരം ഒക്ടോബര്‍ 22ന് (ബുധന്‍) 11ന് സുലൈബിയാക്കാട്ടില്‍ നടക്കും. വിവരങ്ങള്‍ക്ക് 66012310, 65623946.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍