ഡബ്ള്യുഎംസി ബഹ്റിന്‍ പ്രൊവിന്‍സ് കേരളപ്പിറവി ആഘോഷം ഒക്ടോബര്‍ 31ന്
Tuesday, October 21, 2014 7:52 AM IST
മനാമ: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ബഹ്റിന്‍ പ്രൊവിന്‍സ് കേരള പിറവി ആഘോഷിക്കുന്നു. 'ഏടഎ ഒ്യുലൃ ങമൃസല കേരളപിറവി 2014' ആഘോഷങ്ങള്‍ ഒക്ടോബര്‍ 31 ന് (വെള്ളി) വൈകുന്നേരം ആറു മുതല്‍ ഇന്ത്യന്‍ സ്കൂള്‍ ഇസ ടൌണ്‍ ജാഷന്മാല്‍ഹാളില്‍ അരങ്ങേറും.

ആറിന് കുട്ടികളുടെ കേരളത്തിന്റെ തനതു വസ്ത്രമണിഞ്ഞ വേഷങ്ങളുടെ മത്സരവും ഏഴിന് വേള്‍ഡ് മലയാളി കൌണ്‍സില്‍ ബഹ്റിന്‍ പ്രൊവിന്‍സ് വനിതാ വിഭാഗം അവതരിപ്പിക്കുന്ന തിരുവാതിര കളിയും തുടര്‍ന്ന് നിരവധി സ്റേറ്റ്, ദേശിയ സിനിമ പിന്നണി ഗായികക്കുള്ള അവാര്‍ഡു കരസ്ഥമാക്കിയ മലയാളി ഗായിക വൈക്കം വിജയ ലക്ഷ്മിയും മലയാളികളുടെ ഇടയില്‍ ഹരമായി പടര്‍ന്നുകൊണ്ടിരിക്കുന്ന വില്‍സ്വരാജും നയിക്കുന്ന സംഗീത വിരുന്നുമാണ് കേരളപിറവി ആഘോഷങ്ങളിലെ മുഖ്യ ഇനങ്ങള്‍.

ഇവരെ കൂടാതെ ദമാമില്‍ നിന്നുള്ള ഗായിക സാന്ദ്ര ഡിക്സനും ബഹ്റിനില്‍ നിന്നുള്ള ഗായകരും സംഗീത വിരുന്നില്‍ പങ്കെടുക്കും. ഡബ്ള്യുഎംസി ബിസിനസ് എക്സലന്‍സി അവാര്‍ഡു ജേതാവായ ബഹ്റിനിലെ ഏടഎ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സി. രാജന്‍, ഡബ്ള്യുഎംസി ദമാം പ്രസിഡന്റ് ഇ.ഡി ഭാസ്കരന്‍, ബഹ്റിനിലെ പ്രശസ്തനും മുന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, മുന്‍ സിസിഐഎ ചെയര്‍മാന്‍, ജലൃീിലഹ ങലറശരമഹ ഉീരീൃ ീള ഒഞഒ.ഠവല ജൃശാല ങശിശലൃെേ ഗവമഹശളമ ആശി ടമഹമാമി അഹ സവമഹശളമ, ബഹ്റിന്‍ മെഡിക്കല്‍ കൌണ്‍സില്‍ അംഗവുമായ ഡോ. ചെറിയാന്‍ എന്നിവരെ കേരളപ്പിറവി ആഘോഷ വേളയില്‍ ആദരിക്കും.

ചടങ്ങില്‍ മെംബര്‍ ഓഫ് പാര്‍ലമെന്റ് കിംഗ്ഡം ഓഫ് ബഹ്റിന്‍ ഒഋ. ഒമമിൈ ഋശറ ഞമവെശറ ആൌസവമാമ മുഖ്യാതിഥിതിയായിരിക്കും. ഇന്ത്യന്‍ എംബസി ഫസ്റ് സെക്രട്ടറി രാം സിംഗ് വിശിഷ്ടാതിഥിയും ആയിരിക്കും.

കുട്ടികളുടെ കേരളത്തിന്റെ തനതു വസ്ത്രമണിഞ്ഞ വേഷങ്ങളുടെ മത്സരം എട്ടു മുതല്‍ 12 വയസുവരെയും 12 മുതല്‍ 16 വയസുവരെയുമുള്ള രണ്ടു ഗ്രൂപ്പുകള്‍ ആയിട്ടാണ് നടത്തുക. പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ ഒക്ടോബര്‍ 28 നകം പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 39543077, 36531919.

പ്രവേശനം സൌജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാധാകൃഷ്ണന്‍ തെരുവതിന്‍ 36647253, സതീഷ് മുതലയിന്‍ 36646609.