പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാള്‍
Tuesday, October 21, 2014 7:53 AM IST
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട സ്റേറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയോസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും 39-ാമത് വാര്‍ഷികാഘോഷവും ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തീയതികളില്‍ ഇടവക മെത്രാപോലീത്ത യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ സാന്നിധ്യത്തില്‍ നടക്കും.

31 ന് വൈകകുന്നേരം തിരുമേനിയുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് ഫാ. വിജു ഏബ്രഹാം വചനശുശ്രൂഷയും നടത്തും.

നവംബര്‍ ഒന്നിന് രാവിലെ ഒമ്പതിന് പ്രഭാതപ്രാര്‍ഥനയും തുടര്‍ന്ന് തിരുമേനിയുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, 12.30 ന് നേര്‍ച്ചവിളമ്പ് തുടര്‍ന്ന് ആശീര്‍വാദവും നടക്കും.

പരുമല തിരുമേനിയുടെ അനുഗ്രഹം പ്രാപിക്കാന്‍ ഇടവകയിലേയും സമീപപ്രദേശങ്ങളിലെയും വികാരി ഫാ. വര്‍ഗീസ് മാത്യു സ്വാഗതം ചെയ്തു. വികാരിയുടെയും ജോണ്‍ ജോസഫ് (വൈ.പ്രസി.), ഈപ്പന്‍ മാളിയേക്കല്‍ (സെക്രട്ടറി) നെഫിന്‍ ജോണ്‍ (ട്രഷറര്‍) എന്നിവരുടെയും നേതൃത്വത്തില്‍ പള്ളി മാനേജിങ് കമ്മിറ്റി പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തുവരുന്നത്. ഈ വര്‍ഷത്തെ പെരുന്നാള്‍ ഏറ്റുകഴിക്കുന്നത് ചാക്കോ പൌലോസ് ആന്‍ഡ് ഫാമിലി ആണ്. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍