കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ഏകദിന നേതൃത്വ പരിശീലനക്കളരി നവംബര്‍ ഒന്നിന്
Tuesday, October 21, 2014 7:54 AM IST
ന്യൂജേഴ്സി: കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.

അഞ്ചു മുതല്‍ 11 വരെയുളള ക്ളാസുകളില്‍ പഠിക്കുന്ന സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഈ ഉദ്യമം കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും. വളര്‍ന്നു വരുന്ന കുട്ടികളിലെ നേതൃത്വ പാടവം അടക്കമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും അതുവഴി വ്യക്തിത്വ വികസനത്തിനും ഇങ്ങനെയുള്ള ക്ളാസുകള്‍ ഉപകരിക്കുന്നു.

പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ക്ളാസുകള്‍, വിവിധ വിഷയങ്ങളില്‍ സംവാദങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ അനേക പ്രതിഭകള്‍ മാറ്റുരക്കുന്ന നേതൃത്വ പരിശീലനക്കളരിയിലേക്ക് പ്രവേശനം സൌജന്യമായിരിക്കും.

നവംബര്‍ ഒന്നിന് (ശനി) (ഇലറമൃ ഒശഹഹ ജൃലുമൃമീൃ്യ ടരവീീഹ) 152 ഇലറമൃ ഏൃീ്ല ഘി, ടീാലൃലെ, ചഖ 08873 ല്‍ നടക്കുന്ന ക്ളാസുകളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ംംം.സമിഷ.ീൃഴ ല്‍ രജിസ്റര്‍ ചെയ്യണം.

റിപ്പോര്‍ട്ട്: ജോസഫ് ഇടിക്കുള