നൃത്ത വിസ്മയങ്ങളുമായി ഡിഡി ഡാന്‍സ് ഫെസ്റ് അരങ്ങ് തകര്‍ത്തു
Tuesday, October 21, 2014 7:54 AM IST
ടൊറന്റോ: നയന മനോഹരമായ വിസ്മയക്കാഴ്ചകളുമായി ഡാന്‍സിംഗ് ഡാംസല്‍സ് സംഘടിപ്പിച്ച ഡാന്‍സ് ഫെസ്റ് ആയിരങ്ങളുടെ മനം കവര്‍ന്നു. അസൂയാര്‍ഹമായ സംഘാടക മികവുകൊണ്ടും വൈവിധ്യമാര്‍ന്ന അവതരണംകൊണ്ടും ശ്രദ്ധ പിടിച്ചുപറ്റിയ ഈ നൃത്തോത്സവം കാനഡയിലുള്ള ഇന്ത്യന്‍ സമൂഹത്തിന് ഒരു വേറിട്ട അനുഭവമായി.

ഭരതനാട്യം, കഥക്, കേരളനടനം, ഗര്‍ബാ, മോഹിനിയാട്ടം, ബോളിവുഡ്, ഇസ്രയേലി, ബ്രേക്ക്, ഒഡീസി, ലാവണി, തായ്, മെക്സിക്കന്‍, ഹവായ്, അര്‍ജന്റൈന്‍ ടാന്‍ഗോ, ബാലറ്റ്, ടാപ്പ്, വാക്കിംഗ്, സാല്‍സ, ജാസ്, ഹിപ്ഹോപ്പ്, ബെല്ലി, ഫ്ളെമെന്‍ഗോ, ചൈനീസ്, ഐറിഷ്, പോളിഷ്, കൊറിയന്‍, ലാറ്റിന്‍, ആഫ്രിക്കന്‍ നൃത്തരൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിച്ചുകൊണ്ടുള്ള ഒരു ലോകോത്തര നിലവാരത്തിലുള്ള ഒരു നൃത്തദൃശ്യ വിരുന്നായിരിന്നു ഇത്.

ഓക് വില്ലിലുള്ള 'ദി മീറ്റിംഗ് ഹൌസില്‍' നടന്ന വര്‍ണാഭമായ ചടങ്ങില്‍ റയെഴ് സണ്‍ യുണിവേഴ്സിറ്റി ഡീനും കമ്യൂണിട്ടി സര്‍വീസസ് ഫാക്കല്‍ട്ടിയുമായ ഡോ. ഉഷാ ജോര്‍ജ് ഡാന്‍സ് ഫെസ്റിന്റെ സുവനീയര്‍ പ്രകാശനം ചെയ്തു.

പനോരമ ഇന്ത്യ ചെയര്‍ പേഴ്സന്‍ അനു ശ്രീവാസ്തവ, ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണ്‍, വിവിധ മലയാളി തമിഴ്, തെലുങ്ക് അസോസിയേഷന്‍ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ട നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള 34 വിവിധ നൃത്ത രൂപങ്ങള്‍ 30 ഡാന്‍സ് കമ്പനികളില്‍ നിന്നായി 300ഓളം പ്രഫഷണല്‍ നര്‍ത്തകരെ അണിനിരത്തി മികവുറ്റ രീതിയില്‍ അവതരിപ്പിച്ച ഡാന്‍സിംഗ് ഡാംസല്‍സിന് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

വിവിധ സ്ട്രീമിംഗ് കമ്പനികള്‍ ഷോയുടെ ത്സമയ സംപ്രേഷണം നടത്തിയിരുന്നു. ഷോയുടെ എഡിറ്റ് ചെയ്യാത്ത വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ലഭ്യമാണ്. വിവിധ ഉറവിടങ്ങളില്‍നിന്നായി 50,000 ലേറെ ആളുകള്‍ ഇതിനോടകം ഷോ കണ്ടു കഴിഞ്ഞതായി സംഘാടകര്‍ പറഞ്ഞു.

ടിക്കറ്റ് വില്‍പ്പനയിലും ഷോ പ്രമോഷനിലും സംഘാടനത്തിലും മികവ് കാട്ടിയ ഓര്‍ഗനൈസിംഗ് പാര്‍ട്ട്ണര്‍ ആദിശങ്കര അക്കാഡമി ഓഫ് പെര്‍ഫോര്‍മിംഗ് ആര്‍ട്സ് ഡയറക്ടര്‍ മാലാ പിഷാരടിയെ പ്ളാക്ക് നല്‍കി ചടങ്ങില്‍ ആദരിച്ചു.

റീമാക്സ് റിയാലിറ്റിയിലെ മനോജ് കരാത്തയായിരുന്നു പ്രധാന സ്പോണ്‍സര്‍. മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കാനഡ മിനു ജോസ്, സോണി മാര്‍ക്കസ്, സംഗീത രാമചന്ദ്രന്‍, ലിസ് കൊച്ചുമ്മന്‍ എന്നിവരായിരുന്നു അവതാരകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡാന്‍സിംഗ് ഡാംസല്‍സ് ഡയറക്ടര്‍മാരായ മേരി അശോക് 4167886412, സ്വപ്നാ നായര്‍ 4166274975, ലേഖാ രാജീവ് 6478631386, ജോമോള്‍ ജോണ്‍ 4166680653, വെബ്സൈറ്റ് : ംംം.ററവീെം.രീാ

റിപ്പോര്‍ട്ട്: ജയ്സണ്‍ മാത്യു