ഓവര്‍സീസ് രാഷ്ട്രീയത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരു കുടക്കീഴില്‍ വരണം: എന്‍.സുബ്രഹ്മണ്യന്‍
Wednesday, October 22, 2014 7:26 AM IST
മെല്‍ബണ്‍: ഓവര്‍സീസ് രാഷ്ട്രീയത്തില്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരു കുടക്കീഴില്‍ വന്ന് പ്രവാസി വോട്ടവകാശത്തിന്റെ നേട്ടം കൊയ്യുവാന്‍ സാധിക്കണമെന്നും അതിനായി പരമാവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ചു കൂട്ടണമെന്നും കെപിസിസി സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ പ്രവാസിയായി കഴിയുന്ന ഭൂരിഭാഗം മലയാളികളും ഐക്യമുന്നണിയുമായി കൂറുള്ളവരാണെന്നും അവരുടെ പ്രശ്നങ്ങളില്‍ ഒഐസിസി സജീവമായി ഇടപെടണമെന്നും എന്‍.സുബ്രഹ്മണ്യനോട് ജോസ് എം. ജോര്‍ജ്, ജോര്‍ജ് തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബു കാക്കനാടന്‍, എന്‍ജിഒ അസോസിയേഷന്‍ ഭാരവാഹി ജിബി ഫ്രാങ്ക്ലിന്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.