ലുഫ്താന്‍സ പണിമുടക്ക് നിയമവിധേയമായി പ്രഖ്യാപിച്ചു; കൂടുതല്‍ സമരത്തിന് യൂണിയന്‍
Wednesday, October 22, 2014 7:38 AM IST
ബര്‍ലിന്‍: പൈലറ്റുമാരുടെ യൂണിയനായ കോക്ക്പിറ്റ് നടത്തിയ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ലുഫ്താന്‍സ എയര്‍ലൈന്‍സ് അധികൃതര്‍ നല്‍കിയ ഹര്‍ജി ജര്‍മന്‍ കോടതി തള്ളി.

ഈ വര്‍ഷത്തെ എട്ടാമത്തെ പണിമുടക്കാണ് തിങ്കളാഴ്ച പൈലറ്റുമാര്‍ നടത്തിയത്. കൂടുതല്‍ സമരങ്ങള്‍ നടത്തുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. വിരമിക്കല്‍ - പെന്‍ഷന്‍ സ്കീമുകളില്‍ മാറ്റം വരുത്താനുള്ള മാനേജ്മെന്റ് തീരുമാനത്തിനെതിരേയാണ് സമരം.

തിങ്കളാഴ്ച ആരംഭിച്ച 35 മണിക്കൂര്‍ സമരം ഏകദേശം 200,000 യാത്രക്കാരെ ബാധിച്ചു. 1500 വിമാന സര്‍വീസുകള്‍ മുടങ്ങിയിരുന്നു. 5400 ലുഫ്താന്‍സ പൈലറ്റുമാരാണ് കോക്ക്പിറ്റ് യൂണിയനിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍