ഫ്രീറ്റാമ്മ ബേസില്‍ ഡാളസില്‍ നിര്യാതയായി
Thursday, October 23, 2014 8:42 AM IST
ഡാളസ് : കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബേസിലിന്റെ ഭാര്യ ഫ്രീറ്റാമ്മ ബേസില്‍ (70) ഡാളസില്‍ നിര്യാതയായി. സംസ്കാരം ശുശ്രൂഷകള്‍ ഒക്ടോബര്‍ 25ന് (ശനി) രാവിലെ 10.30ന് ആരംഭിച്ച് സംസ്കാരം സെന്റ് അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് (റോളിംഗ് ഓക്സ് മെമ്മോറിയല്‍ സെന്റെര്‍) സെമിത്തേരിയില്‍. പരേത കുണ്ടറ സരസുപുറത്തു വീട്ടില്‍ കുടുംബാംഗം.

മക്കള്‍: സാലു ബേസില്‍, സെര്‍ജി ബേസില്‍ (ഇരുവരും കരോള്‍ട്ടന്‍, ഡാളസ്), സാജന്‍ ബേസില്‍ (ഷിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍). മരുമക്കള്‍: സിന്ധു, ജോസ്ലിന്‍, സിനി, രാജു.

കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 24 ന് (വെള്ളി) വൈകുന്നേരം 5.30 ന് പൊതുദര്‍ശനം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : 469 231 1259.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍