പരുമല തിരുമേനിയുടെ ഓര്‍മപെരുന്നാളും കണ്‍വന്‍ഷനും സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍
Thursday, October 23, 2014 8:46 AM IST
ന്യൂജേഴ്സി: സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ കാവല്‍ പിതാവായ, പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളും 37-ാമത് കണ്‍വന്‍ഷനും ഒക്ടോബര്‍ 24 ന് (വെള്ളി) വൈകിട്ട് അഞ്ചിന് ഫാമിലി നൈറ്റോടെ തുടങ്ങുന്ന പെരുന്നാള്‍ ചടങ്ങുകള്‍ നവംബര്‍ ഒമ്പതിന് ഉച്ചയ്ക്ക് കൊടിയിറക്കത്തോടെ സമാപിക്കും.

വെരി റവ. സി.എം. ജോണ്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ഡോ. സി.സി മാത്യൂസ്, ഫാ. ബാബു (ഷെബാലി) വര്‍ഗീസ്, ഫാ. ബാബു കെ. മാത്യു, ഫാ. ഷിബു ഡാനിയേല്‍, ഫാ. സണ്ണി ജോസഫ്, ഫാ. വിജയ് തോമസ് എന്നിവര്‍ പെരുന്നാള്‍ ശുശ്രൂഷകളില്‍ പങ്കുചേരും.

26 ന് (ഞായര്‍) വിശുദ്ധ കുര്‍ബാനയ്ക്ക്ശേഷം കൊടിയേറ്റ് നടക്കും. നവംബര്‍ ഒന്നിന് (ശനി) വൈകുന്നേരം 6.45ന് ഗാനശുശ്രൂഷയും തുടര്‍ന്ന് ഡീക്കന്‍ എബി ജോര്‍ജിന്റെ കണ്‍വന്‍ഷന്‍ പ്രസംഗവും ഉണ്ടാവും.

രണ്ടിന് (ഞായര്‍) ഫാ. ബിറ്റി മാത്യുവിന്റെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന ഉണ്ടായിരിക്കും. മധ്യസ്ഥ പ്രാര്‍ഥനകള്‍ക്കും റാസയ്ക്കും ശേഷം നേര്‍ച്ച വിളമ്പും ഉണ്ടായിരിക്കും.

പെരുന്നാള്‍ ശുശ്രൂഷകളിലും കണ്‍വന്‍ഷന്‍ യോഗത്തിലും റാസയിലും ഏവരും കുടുംബസമേതം പങ്കെടുക്കണമെന്ന് ഇടവകവികാരി ഫാ. ഷിനോജ് തോമസ് (215) 801 - 5899 അറിയിച്ചു.

വിവരങ്ങള്‍ക്ക്: സാമുവല്‍ പി. മത്തായി (സെക്രട്ടറി) 973 489 9032.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍