ജോര്‍ജ് സി. ജേക്കബ് ഫ്രിസ്ക്കൊയില്‍ നിര്യാതനായി
Thursday, October 23, 2014 8:53 AM IST
ഡാളസ് (ടെക്സാസ്): നോര്‍ത്ത് പറവൂര്‍ സ്വദേശി ചക്കാലമറ്റത്ത് ജോര്‍ജ് സി. ജേക്കബ് (65) ഡാളസിലെ ഫ്രിസ്ക്കൊയില്‍ നിര്യാതനായി. ഫ്രെസേനിയസ് മെഡിക്കല്‍ സെന്ററിലെ ഉദ്യോഗസ്ഥനായിരുന്നു. മക്കിനി ബൈബിള്‍ ചാപ്പല്‍ അംഗമാണ്. ഭാര്യ: കല്ലിശേരി പരേതനായ ചാക്കോ തോമസിന്റെ മകള്‍ ശാന്തമ്മ.

മക്കള്‍: ജേക്കബ് ജോര്‍ജ് (ഫ്രിസ്കോ, ടെക്സാസ്). സ്മിത ജോര്‍ജ് (നോര്‍ത്ത് കരോളിന), സുനിത സാമുവല്‍ (വാഷിംഗ്ടണ്‍). മരുമക്കള്‍: ലെസ്ലി, ബോബി ജോണ്‍, ജോജി (എല്ലാവരും അമേരിക്ക).

വിസിറ്റേഷന്‍: ഒക്ടോബര്‍ 24 ന് (വെളളി) വൈകിട്ട് ആറ് മുതല്‍ ഒമ്പതു വരെ.

സ്ഥലം : ഫസ്റ് യുണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, ഫ്രിസ്ക്കൊ

ഫ്യൂണറല്‍: ഒക്ടോബര്‍ 25 ന് (ശനി) രാവിലെ 9.30 മുതല്‍ ഫസ്റ് യൂണൈറ്റഡ് മെതഡിസ്റ്റ് ചര്‍ച്ച്, ഫ്രിസ്ക്കൊ.

സംസ്കാരം: ഫ്രിസ്ക്കൊ റിഡ്ജ് വ്യു വെസ്റ്റ് മെമ്മോറിയല്‍ പാര്‍ക്കില്‍ 12.30 ന്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഴലീഴ്യ@ാശരൃീീള.രീാ, 4257655476

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍