മോന്‍സ് ജോസഫ് എംഎല്‍എയ്ക്ക് സ്വീകരണം ഒക്ടോബര്‍ 26ന്
Thursday, October 23, 2014 9:01 AM IST
ഷിക്കാഗോ: കേരള കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫിന് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.

മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഒക്ടോബര്‍ 26-ന് (ഞായര്‍) വൈകിട്ട് ഏഴിന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷതവഹിക്കും.

ഷിക്കാഗോയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ പങ്കെടുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ എല്ലാ ഐക്യജനാധിപത്യ മുന്നണി വിശ്വാസികളോടും വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്ബു കുളങ്ങര 312 718 6337.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം