പ്രഥമ പാരീഷ് കൌണ്‍സില്‍ രൂപീകരിച്ചു
Friday, October 24, 2014 7:13 AM IST
മെല്‍ബണ്‍: ക്നാനായ കാത്തലിക് മിഷന്‍ ഓസ്ട്രേലിയ, മെല്‍ബണിന്റെ പ്രഥമ പാരീഷ് കൌണ്‍സില്‍ നിലവില്‍ വന്നു. കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരിയുടെ അധ്യക്ഷതയില്‍ മെല്‍ബണില്‍ ആദ്യത്തെ പാരീഷ് കൌണ്‍സില്‍ യോഗം നടന്നു. ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റ്റീഫന്‍ കണ്ടാരപ്പളളി, ഫാ. തോമസ് കുമ്പിക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.

ഓഷ്യാനായിലെ തന്നെ ആദ്യത്തെ പാരീഷ് കൌണ്‍സില്‍ എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ആധ്യാത്മിക രംഗത്ത് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ പ്രഥമ പാരീഷ് കൌണ്‍സിലിന് സാധിക്കട്ടെ എന്ന് പിതാവ് ആശംസിച്ചു.

ക്നാനായ കാത്തലിക് മിഷന്‍ ഓസ്ട്രേലിയ മെല്‍ബണിന്റെ ട്രസ്റിമാരായി സ്റീഫന്‍ ഓക്കാട്ട്, സോളമന്‍ പാലക്കാട്ട് എന്നിവരും പാരിഷ് കൌണ്‍സില്‍ സെക്രട്ടറിയായി സിജു വടക്കേക്കര, പിആര്‍ഒ ആയി റെജി പാറയ്ക്കല്‍, സീറോ മലബാര്‍ രൂപതയുടെ പാസ്ററല്‍ കൌണ്‍സില്‍ മെംബറായി ജിജി മോന്‍ ജോസഫ് കുഴിവേലിയും പാരീഷ് കൌണ്‍സില്‍ അംഗങ്ങളായി ലിസി ജോസ് കുന്നംപടവിലും ജിജോ മാത്യു മാറിക വീട്ടിലും സിബി വയലുങ്കില്‍, ജോസഫ് വരിക്കമാന്‍തൊട്ടി, ബൈജു ജോസഫ്, ബേബി കരിശേരിക്കല്‍, ജോയല്‍ ജോസഫ്, ബിജി മോന്‍ തോമസ്, ട്രീസാ സാജന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഒക്ടോബര്‍ 30 ന് (വ്യാഴം) ക്നാനായ കാത്തലിക് മിഷന്‍ ചാപ്ളെയിന്‍ ഫാ. സ്റീഫന്‍ കണ്ടാരപ്പള്ളിയുടെ അധ്യക്ഷതയില്‍ കൂടുന്ന പാരീഷ് കൌണ്‍സില്‍ അടുത്ത ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ മാസ്റര്‍ പ്ളാന്‍ തയാറാക്കും. ഇക്കഴിഞ്ഞ ബൈബിള്‍ കലോത്സവം വന്‍ വിജയമാക്കി തീര്‍ത്ത ഇടവകാംഗങ്ങളെയും ട്രസ്റിമാരേയും പാരീഷ് കൌണ്‍സില്‍ അംഗങ്ങളേയും മതപഠനാധ്യാപകരേയും ഫാ. സ്റീഫന്‍ കണ്ടാരപ്പളളി അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍