നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്
Friday, October 24, 2014 7:21 AM IST
ന്യൂജേഴ്സി: മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ 2015 ലെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂലൈ 15 (ബുധന്‍) മുതല്‍ 18 (ശനി) വരെ നടക്കും. പ്രകൃതി രമണീയമായ ന്യൂയോര്‍ക്ക് എലന്‍ വില്ലിലെ ഓണേഴ്സ് ഹേവന്‍ റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.

കോഓര്‍ഡിനേറ്ററായി ന്യൂജഴ്സിയിലെ ബ്ളയിന്‍ ഫീല്‍ഡിലുളള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഇടവക സഹവികാരി ഫാ. വിജയ് തോമസിനെ ഭദ്രാസന മെത്രാപോലീത്ത സഖറിയാ മാര്‍ നിക്കോളോവോസ് നിയമിച്ചു. ജനറല്‍ സെക്രട്ടറിയായി ലിന്‍സന്‍ സെന്റ് മേരീസ് ഇടവകാംഗം ഡോ. ജോളി തോമസിനെയും നിയമിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി കോണ്‍ഫറന്‍സ് ട്രഷററായി സേവനമനുഷ്ഠിച്ച തോമസ് ജോര്‍ജിനെ (ലാല്‍) അടുത്ത രണ്ട് വര്‍ഷത്തേക്ക് ഭദ്രാസന മെത്രാപോലീത്ത നിയമിച്ചു.

കമ്മിറ്റി വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉടന്‍ തന്നെ വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ ഫാ. വിജയ് തോമസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍