സരസ്വതി അവാര്‍ഡ് മത്സരം നവംബര്‍ 15ന്
Saturday, October 25, 2014 4:46 AM IST
ന്യൂയോര്‍ക്ക്: വടക്കെ അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ യുവ കലാപ്രതിഭകള്‍ക്കുവേണ്ടി നടത്തുന്ന സരസ്വതി അവാര്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്ന് (ശനി) ആണ്.

മൃെമംമവേശമംമൃറ@ഴാമശഹ.രീാ മുഖാന്തരം സംഘാടകരുമായി ബന്ധപ്പെടണമെന്ന് മുഖ്യ സംഘാടകനായ ജോജോ തോമസ് അറിയിച്ചു.

നവംബര്‍ 15ന് ക്യൂന്‍സിലെ ഗ്ളീനോക്സ് സയന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അഞ്ച് വിഭാഗങ്ങളിലായി പ്രീ ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ തലത്തില്‍ പതിനേഴാമത് സരസ്വതി അവാര്‍ഡിനായി കുട്ടികള്‍ മത്സരിക്കുന്നു.

ഇന്ത്യന്‍ ക്ളാസിക്കല്‍ സംഗീതം, ഭാഷാ ഗാനങ്ങള്‍, ശാസ്ത്രീയ നൃത്തം, നാടോടിനൃത്തം, ഉപകരണ സംഗീതം എന്നിവയില്‍ വിവിധ ദേശ-ഭാഷാ പരിജ്ഞാനികളായവരുമായി മത്സരിച്ച് വിജയിക്കുന്നതിനുള്ള വേദിയാണ് സരസ്വതി അവാര്‍ഡ് ഒരുക്കുന്നത്.

വിജയികളേയും മത്സരാര്‍ഥികളേയും നവംബര്‍ 15ന് വൈകിട്ടു നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ആദരിക്കും. ഇന്ത്യയുടെ കലകളുടെ പ്രചാരണത്തിന് മികച്ച സംഭാവനകള്‍ നല്‍കിയ നൃത്ത-സംഗീത അധ്യാപകരെ തദവസരത്തില്‍ ആദരിക്കും.

വിശദ വിവരങ്ങള്‍ക്ക്: 516 455 9739.

റിപ്പോര്‍ട്ട്: ബി. അരവിന്ദാക്ഷന്‍