മിഷിഗണ്‍ മലയാളി അസോസിയേഷന്റെ ബാഡ്മിന്‍റ്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 22 ന്
Saturday, October 25, 2014 8:11 AM IST
ഡിട്രോയ്റ്റ്: ശിശിരകാലത്തിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന മിഷിഗണിലെ ഡിട്രോയിറ്റില്‍, മലയാളികളുടെ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി അസോസിയേഷന്‍ ഒരു വണ്‍ഡേ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നവംബര്‍ 22 ന് (ശനി) നടത്തുന്നു.

വാറനിലെ മൌെണ്ട് റോഡിലുള്ള അത്ലറ്റിക് ട്രെയിനിംഗ് കോംപ്ളക്സിലെ ഇന്‍ഡോര്‍ കോര്‍ട്ടിലാണ് മത്സരം. മെന്‍സ് ഡബിള്‍സും മിക്സഡ് ഡബിള്‍സും എന്നിങ്ങനെ രണ്ടു വിഭാഗത്തിലായിരിക്കും മത്സരങ്ങള്‍.

ടൂര്‍ണമെന്റിന്റെ കണ്‍വീനറായി ബിജോയിസ് കാവണാനും കോകണ്‍വീനറായി ചാള്‍സ് തോമസും പ്രവര്‍ത്തിക്കുന്നു. ഒന്നാം സമ്മാനം 200 ഡോളറും രണ്ടാം സമ്മാനം നൂറു ഡോളറും മൂന്നാം സമ്മാനം 50 ഡോളറും എന്നിങ്ങനെ കാഷ് പ്രൈസും എവര്‍ റോളിംഗ് ട്രോഫികളുമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചാഴികാടന്‍ 734 516 0641.

റിപ്പോര്‍ട്ട്: വിനോദ് കൊണ്ടൂര്‍