നാമം സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നു
Monday, October 27, 2014 4:57 AM IST
ന്യൂജേഴ്സി: ട്രൈസ്റ്റേറ്റ് മേഖലയിലെ പ്രവാസികള്‍ക്ക് വേണ്ടി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു വരുന്ന നാമം എന്ന പ്രമുഖ സാംസ്കാരിക സംഘടനയുടെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സുവനീര്‍ പുറത്തിറക്കുന്നു.

ഡിസംബര്‍ 13 ന് സംഘടിപ്പിക്കുന്ന നാമം എക്സലന്‍സ് അവാര്‍ഡ് ദാനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ വച്ചാണ് സുവനീര്‍ പ്രകാശനം. സുവനീറിലേക്ക് രചനകള്‍ ക്ഷണിക്കുന്നതായി നാമം സ്ഥാപകനും പ്രസിഡന്റുമായ മാധവന്‍ ബി നായര്‍ അറിയിച്ചു. ലേഖനങ്ങള്‍, സന്ദേശങ്ങള്‍, കഥ, കവിത, ചിത്രങ്ങള്‍ തുടങ്ങിയവയാണ് പരിഗണിക്കുന്നത്. ജയകൃഷ്ണന്‍ നായര്‍, രാജശ്രീ പിന്റോ, ഡോ. ആശ വിജയകുമാര്‍ എന്നിവര്‍ക്കാണ് സുവനീറിന്റെ ചുമതലയെന്ന് ആനുവല്‍ ബാങ്ക്വറ്റ് പ്രോഗ്രാം കണ്‍വീനര്‍ വിനീത നായര്‍ പറഞ്ഞു.

സഹ്ശിലലവേമ@്യമവീീ.രീാ എന്ന ഇമെയിലിലേക്കാണ് രചനകള്‍ അയക്കേണ്ടത്. നവംബര്‍ 15 ആണ് രചനകള്‍ ലഭിക്കേണ്ട അവസാന തീയതി.