സെലിന്‍ ജോയി നിര്യാതയായി
Monday, October 27, 2014 7:11 AM IST
ചങ്ങനാശേരി: കാവാലം പുത്തന്‍പുര ജോയി ജോസഫ് ഐഎ ആന്‍ഡ് എഎസിന്റെ (അശോക് ലൈലാന്‍ഡ് മുന്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍,ചെന്നൈ) ഭാര്യ സെലിന്‍ (82) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 29ന് (ബുധന്‍) രാവിലെ 9.30ന് ആലുവ യുസി കോളജിന് സമീപമുള്ള ചാക്കോ ഹോംസിലെ വസതിയില്‍ ആരംഭിച്ച് ആലുവ സ്നേഹപുരം സെന്റ് ജോസഫ്സ് പള്ളിയില്‍.

പരേത ചേര്‍ത്തല നടയ്ക്കല്‍ പരേതനായ ഐസക് വക്കീലിന്റെ പുത്രിയാണ്.

മക്കള്‍: ജോസഫ് കാവാലന്‍ (യുഎസ്എ), ഐസക് കാവാലന്‍ (യുഎസ്എ), ലീസ സാം (ദുബായ്). മരുമക്കള്‍: അനി ജോസഫ് (യുഎസ്എ), സാം മണിപ്പാടം (ഡയറക്ടര്‍ ഡിപി വേള്‍ഡ്, ദുബായ്).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം