ഇന്ത്യ പ്രസ്ക്ളബ്ബ് ഷിക്കാഗോ നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്ന് ഇന്നസന്റ്
Wednesday, October 29, 2014 4:49 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യ പ്രസ്ക്ളബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാര പദ്ധതിക്ക് ആശംസകളുമായി നടന്‍ ഇന്നസന്റ്. കൈെരളി ടി.വിയുടെ ജോണ്‍ ബ്രിട്ടാസിന് മാധ്യമരത്ന പുരസ്കാരം സമ്മാനിക്കുന്ന ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ഷിക്കാഗോ കോണ്‍ഫറന്‍സില്‍ അതിഥിയായി എത്തുമെന്നും മലയാള സിനിമാ മേഖലയില്‍ നിന്ന് ആദ്യമായി തെരഞ്ഞെടുപ്പ് വിജയം കണ്ട് റിക്കാര്‍ഡിട്ട ഇന്നസന്റ് ഉറപ്പു നല്‍കി. 2015 നവംബറിലാണ് ഇന്ത്യ പ്രസ്ക്ളബ്ബിന്റെ ആറാമത് നാഷണല്‍ കോണ്‍ഫറന്‍സ് ഷിക്കാഗോയില്‍ നടക്കുക.

നവംബര്‍ എട്ടിന് ന്യൂയോര്‍ക്കില്‍ നടക്കുന്ന മാധ്യമശ്രീ പുരസ്കാര ചടങ്ങ് കഴിഞ്ഞതി നു ശേഷമേ അടുത്ത കോണ്‍ഫറന്‍സ് നടത്തിപ്പിനെക്കുറിച്ച് ഇന്ത്യ പ്രസ്ക്ളബ്ബ് ആലോച ന തുടങ്ങൂ. അതിനു മുമ്പേയാണ് പങ്കെടുക്കാമെന്ന് ഇന്നസന്റ് വാഗ്ദാനം നല്‍കിയിരിക്കു ന്നത്. ഇങ്ങോട്ട് അറിയിച്ച വാഗ്ദാനം ഒരുവര്‍ഷം അകലെ നില്‍ക്കുന്ന കോണ്‍ഫറന്‍സ് മുന്‍കാലങ്ങളിലേതു പോലെ വന്‍ വിജയമാകുമെന്ന സൂചന നല്‍കുന്നു. ഷിക്കാഗോ കോ ണ്‍ഫറന്‍സില്‍ ആരെയൊക്കെ ക്ഷണിക്കണമെന്നു പോലും ആലോചന തുടങ്ങിയിട്ടില്ല. ഇപ്പോള്‍ ഉറപ്പാക്കിയ അതിഥി മാധ്യമരത്ന പുരസ്കാര ജേതാവ് ജോണ്‍ ബ്രിട്ടാസാണ്. 2015 നവംബര്‍ രണ്ടാംവാരം കോണ്‍ഫറന്‍സ് നടത്തുക എന്ന ഏകദേശ ധാരണ മാത്രമാ ണ് പ്രസ്ക്ളബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി സ്വീകരിച്ചിട്ടുളളതെന്ന് പ്രസിഡന്റ് ടാജ് മാത്യു, ജനറല്‍ സെക്രട്ടറി വിന്‍സന്റ്ഇമ്മാനുവേല്‍ എന്നിവര്‍ അറിയിച്ചു.

മലയാള മാധ്യമ രംഗത്തെ എണ്ണംപറഞ്ഞ നേട്ടങ്ങളും ഇന്ത്യ പ്രസ്ക്ളബ്ബുമായുളള അടുപ്പവുമാണ് മാധ്യമരത്ന പുരസ്കാരത്തിന്റെ അളവുകോല്‍. ജൂറി തിരഞ്ഞെടുക്കുന്ന മാധ്യമശ്രീയില്‍ നിന്നും വ്യത്യസ്തമായി പ്രസ്ക്ളബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കുന്ന വ്യക്തിക്കാണ് മാധ്യമരത്ന നല്‍കുന്നത്. അപേക്ഷകള്‍ ഇതിനായി സ്വീകരിക്കാറില്ല. പ്രവര്‍ത്തന മേഖയിലെ മികവ്, അപൂര്‍വമായ നേട്ടങ്ങള്‍, എല്ലാറ്റിലും ഉപരി ഇന്ത്യ പ്രസ്ക്ളബ്ബുമായുളള സഹകരണം എന്നീ ഘടകങ്ങളാണ് മാധ്യമരത്നയില്‍ പരിഗണിക്കുക. അ പേക്ഷകളും ജൂറി വിലയിരുത്തലുകളും മാര്‍ക്കിംഗ് രീതിയുമില്ലാത്ത മാധ്യമരത്ന ഇന്ത്യ പ്രസ്ക്ളബ്ബിന്റെ തറവാട്ടു മഹിമയുടെ പ്രതിഫലനമാണെന്നും വിലയിരുത്താം. മാധ്യമരംഗ ത്തിന്റെ വളര്‍ച്ചയെ ആദരിക്കുന്നതിനായി ഇന്ത്യ പ്രസ്ക്ളബ്ബിന്റെ അക്ഷരപൂജ.

കൈരളി ടി.വിയുടെ മാനേജിംഗ് ഡയറക്ടറാണ് ഇത്തവണത്തെ മാധ്യമരത്ന പുരസ്കാരം നേടിയ ജോണ്‍ ബ്രിട്ടാസ്. ഇന്ത്യ പ്രസ്ക്ളബ്ബിന്റെ എക്കാലത്തെയും അടുത്ത സു ഹൃത്തും ഉപദേശകനുമായ ബ്രിട്ടാസ് പ്രസ്ക്ളബ്ബിന്റെ ഇതുവരെ നടന്ന അഞ്ചു കോണ്‍ ഫറന്‍സുകളില്‍ രണ്ടിലും മുഖ്യാതിഥിയായിരുന്നു. 2008 ല്‍ ചിക്കാഗോയില്‍ നടന്ന രണ്ടാ മത് കോണ്‍ഫറന്‍സിലാണ് ആദ്യം പങ്കെടുത്തത്. തുടര്‍ന്ന് 2011 ല്‍ ന്യൂജേഴ്സി കോണ്‍ഫറന്‍സിലും പങ്കെടുത്തു. മാത്രവുമല്ല സ്വകാര്യവും ഔദ്യോഗികവുമായ സന്ദര്‍ശനത്തിനാ യി അമേരിക്കയിലെത്തുമ്പോഴെല്ലാം ഇന്ത്യ പ്രസ്ക്ളബ്ബ് അംഗങ്ങളുമായി ജോണ്‍ ബ്രിട്ടാസ് കൂടിക്കാണുകയും സൌഹൃദം പുതുക്കുകയും ചെയ്യാറുണ്ട്. കുടുംബത്തിലൊരാള്‍ വീട്ടിലേക്കു വന്നു കയറുന്ന പ്രതീതിയാണ് ഇന്ത്യ പ്രസ്ക്ളബ്ബ് കൂട്ടായ്മയിലേക്ക് ബ്രിട്ടാസ് കടന്നു വരുമ്പോള്‍ അനുഭവപ്പെടുക. പ്രസ്ക്ളബ്ബിന്റെ ഓരോ പ്രവര്‍ത്തനങ്ങളിലും ഉപദേശവും അഭിപ്രായവും നല്‍കാറുണ്ട് അദ്ദേഹം.

തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്ന എക്സ്ക്ളൂസീവുകള്‍ സൃഷ്ടിച്ചെടുക്കാനുളള അപാര മായ കഴിവാണ് ജോണ്‍ ബ്രിട്ടാസിനെ വേറിട്ടു നിര്‍ത്തുന്നത്. പലര്‍ക്കും കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ലാത്ത മേഖലകളില്‍ നിന്നുളളവരുടെ അഭിമുഖങ്ങള്‍ തയാറാക്കി ജനസമക്ഷം എത്തിക്കുന്ന ബ്രിട്ടാസ് മാതാ അമൃതാനന്ദമയിക്കും മഠത്തിനുമെതിരെ മുന്‍ അനുയായി ട്രെവല്‍ ഗേറ്റ്സുമായി നടത്തിയ അഭിമുഖം വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമല്ല താന്‍ എക്സ്ക്ളൂസീവുകള്‍ സൃഷ്ടിക്കുന്നതെന്നാ ണ് ബ്രിട്ടാസ് പറയുന്നത്. ഒരോ വിഷയത്തിലും അടങ്ങിയിരിക്കുന്ന ഒരു നന്മയുണ്ട്. അത് വെളിച്ചത്തു കൊണ്ടുവരികയാണ് ഉദ്ദേശം.

നവംബര്‍ എട്ടിനു നടക്കുന്ന മാധ്യമശ്രീ പുരസ്കാര പദ്ധതിക്ക് എല്ലാവിധ ആശംസക ളും സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി 12 വര്‍ഷം പൂര്‍ ത്തിയാക്കി റിക്കാര്‍ഡിട്ട ഇന്നസന്റ്നേര്‍ന്നു. അമേരിക്കയിലെ സംഘടന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന ഈ അപൂര്‍വതയെ താന്‍ അത്യന്തം വിലമതിക്കുന്നു വെന്ന് ചൂണ്ടിക്കാട്ടിയ ഇന്നസന്റ്മാധ്യമശ്രീ ജേതാക്കളായ ജോണി ലൂക്കോസ് (മനോരമ ന്യൂസ്), എം.ജി രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്) എന്നിവരെ അഭിനന്ദിക്കുകയും ചെയ്തു.

പുത്തന്‍ പ്രവര്‍ത്തന രീതികളിലൂടെ ഇന്ത്യ പ്രസ്ക്ളബ്ബ് തുടര്‍ന്നും മുന്നേറട്ടെയെന്ന് ജന കീയനായ അഭിനേതാവ് എന്ന ബഹുമതിയുളള ഇന്നസന്റ്ആശംസിച്ചു. ഒരു സിനിമാ പ്ര വര്‍ത്തകനെന്ന നിലയിലും ജനസേവകനെന്ന നിലയിലും മാധ്യമങ്ങളുടെ പിന്തുണയും സ്നേഹവും താന്‍ ആവോളം അനുഭവിച്ചിട്ടുണ്െടന്നും ഇന്നസന്റ്വെളിപ്പെടുത്തി.

ഇന്ത്യ പ്രസ്ക്ളബ്ബ് മാധ്യമശ്രീ പുരസ്കാര വിതരണ ചടങ്ങ് നവംബര്‍ എട്ടാം തീയതി ശ നിയാഴ്ച ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്കിലുളള ടൈസണ്‍ സെന്ററിലാണ് നടക്കുക. കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമശ്രീ പുരസ്കാര ജേതാക്കളായ ജോണി ലൂക്കോസ്, എം.ജി രാധാകൃഷ്ണന്‍ എന്നിവര്‍ നയിക്കുന്ന സെമി നാര്‍, ചോദ്യോത്തര വേള, പൊതുസമ്മേളനം എന്നിങ്ങനെയാണ് പരിപാടികള്‍ ക്രമീകരിച്ചിട്ടുളളത്.

ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് മേഖലയിലെ സംഘടനാ നേതൃത്വങ്ങളിലുളളവര്‍ പങ്കെടുക്കു ന്ന സംവാദത്തോടെ രാവിലെ പത്തുമണിക്ക് പരിപാടികള്‍ തുടങ്ങും. ഭക്ഷണത്തിനു ശേ ഷം ഉച്ചക്ക് രണ്ടുമണിക്കാണ് സെമിനാറും ചോദ്യോത്തര വേളയും. വൈകിട്ട് ആറിന് പൊതു സമ്മേളനത്തില്‍ വച്ചാണ് മാധ്യമശ്രീ പുരസ്കാരം സമ്മാനിക്കുക.

റിപ്പോര്‍ട്ട്: ജോസ് കണിയാലി