വാഷിംഗ്ടണ്‍ ഡിസിയില്‍ കെയ്റോസ് ധ്യാനം ഒക്ടോബര്‍ 31 മുതല്‍
Wednesday, October 29, 2014 6:35 AM IST
മേരിലാന്‍ഡ് : വാഷിംഗ്ടണ്‍ ഡിസി ഔര്‍ ലേഡി ഓഫ് പെര്‍പെച്വല്‍ ഹെല്‍പ്പ് ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധ്യാനം ഒക്ടോബര്‍ 31, നവംബര്‍ ഒന്ന്, രണ്ട് (വെള്ളി, ശനി, ഞായര്‍) ദിവസങ്ങളിലായി നടക്കും.

വെള്ളി വൈകുന്നേരം അഞ്ചു മുതല്‍ ഡാര്‍ണസ്ടൌെണ്‍ ഔര്‍ ലേഡി ഓഫ് ദി വിസിറ്റേഷന്‍ പാരിഷിലും (14139 ടലിലരമ ഞീമറ, ഉമൃിലീംി, ങമ്യൃഹമിറ), ശനി ഞായര്‍ ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ റിഡ്ജ് വ്യൂ മിഡില്‍ സ്കൂളിലുമായി (16600 ഞമ്ലി ഞീരസ ഉൃ, ഏമശവേലൃയൌൃെഴ, ങഉ 20878) ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

കെയ്റോസ് എന്ന ഗ്രീക്ക് വാക്കിനര്‍ഥം 'ദൈവം ഇടപെടുന്ന സമയം' എന്നതാണ്. ഇതാ ഞാന്‍ പുതിയ ഒരു കാര്യം ചെയ്യുന്നു എന്നതാണ് ആപ്തവാക്യം.

ആത്മീയ വര്‍ഷമേകുന്ന വചന ശുശ്രൂഷകളും വിടുതല്‍ സൌഖ്യ പ്രാര്‍ഥനകളും കൌണ്‍സിലിംഗും കെയ്റോസ് ധ്യാനത്തിന്റെ പ്രത്യേകതകളാണ്.

പ്രശസ്ത ധ്യാനഗുരുവും ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, പ്രശസ്ത വചന പ്രഘോഷകനായ ബ്രദര്‍ റെജി കൊട്ടാരം, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രശസ്ത ഗായകനും കീ ബോര്‍ഡ് പ്ളെയറുമായ ബ്രദര്‍. വി.ഡി. രാജു ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. മാത്യു പുഞ്ചയില്‍ (മിഷന്‍ ഡയറക്ടര്‍ ): 301 873 7006.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍