ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മാസ്ക് അപ്പ്സ്റേറ്റ് ടീം ജേതാക്കള്‍
Wednesday, October 29, 2014 8:08 AM IST
സൌത്ത് കരോളിന: തെലുങ്ക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഗ്രീന്‍വില്‍ സംഘടിപ്പിച്ച 2014 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മത്സത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് സൌത്ത് കരോളിന അപ്പ്സ്റേറ്റ് (മാസ്ക് അപ്പ്സ്റേറ്റ്) വിജയികളായി.

മാസ്ക് അപ്പ്സ്റേറ്റിനെ പ്രതിനിധീകരിച്ച് അംഗങ്ങളായ അനീഷ് രാജേന്ദ്രനും റെജിയും (ജോണ്‍ മാത്യൂസ്) ആണ് മത്സരത്തില്‍ പങ്കെടുത്തത്.

ഇരുവര്‍ക്കും തെലുങ്ക് അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഗ്രീന്‍വില്‍ പ്രസിഡന്റ് ട്രോഫികള്‍ സമ്മാനിച്ചു. മാസ്ക് അപ്പ്സ്റേറ്റ് ഭാരവാഹികള്‍ ഇരുവരെയും അഭിനന്ദനം അറിയിച്ചു.