ന്യൂയോര്‍ക്ക് ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകയ്ക്ക് ഹാട്രിക് കിരിടം
Thursday, October 30, 2014 5:26 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന മാര്‍ത്ത മറിയം സമാജം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ബൈബിള്‍ ക്വിസ് മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കിരിടം നേടി എവര്‍ റോളിംഗ് ട്രോഫി സ്വന്തമാക്കി. ന്യൂയോര്‍ക്ക് ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ടീം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മോര്‍ നിക്കൊളവാസില്‍ ട്രോഫി സ്വീകരിച്ചു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നായി അഞ്ഞൂറില്‍പരം സമാജഅംഗങ്ങള്‍ മല്‍സരത്തില്‍ പങ്കെടുത്തു.

ഒക്ടോബര്‍ 26 നു ഓറഞ്ച് ബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വികാരി ഫാ എം.ഡി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ ടീം അംഗങ്ങളായ ഡോ. സ്മിത വര്‍ഗീസ് , എലിസബത്ത് എബ്രഹാം, മറിയാമ്മ ജോര്‍ജ്, ഷീല ഗീവര്‍ഗീസ് എന്നിവരെ ആദരിച്ചു. ഭദ്രാസന കൌണ്‍സില്‍ അംഗം അജിത് വട്ടശേരില്‍, ജൊസഫ് എബ്രഹാം, പ്രസാദു ഈശോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.