സാഹിബാബാദ് സെന്റ് ജൂഡ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മവും ദിവ്യകാരുണ്യ സ്വീകരണവും നവംബര്‍ രണ്ടിന്
Thursday, October 30, 2014 7:33 AM IST
ന്യൂഡല്‍ഹി: സാഹിബാബാദ് സെന്റ് ജൂഡ് ദേവാലയത്തിന്റെ കൂദാശ കര്‍മ്മവും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നവംബര്‍ രണ്ടിന് (ഞായര്‍) നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന കൂദാശകര്‍മ്മം ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ് മാര്‍ കൂര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിക്കും. തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന കൂദാശയും നടക്കും.

തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് വിശുദ്ധ യൂദാശ്ളീഹായുടെ മധ്യസ്ഥതയില്‍ ദൈവാനുഗ്രഹം പ്രാപിക്കാന്‍ വികാരി ഫാ. ഡൊമിനിക് കാച്ചപ്പിള്ളി ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്