അരിസോണയില്‍ 'വെള്ളിമൂങ്ങ' പ്രദര്‍ശനത്തിന്
Friday, October 31, 2014 4:22 AM IST
ഫിനിക്സ്: അരിസോണയിലെ മലയാളം സിനിമപ്രേക്ഷകരുടെ അഭ്യര്‍ത്ഥന മാനിച്ച് സൂപ്പര്‍ ഹിറ്റ് സിനിമ വെള്ളിമൂങ്ങ അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഹര്‍കിന്‍ സിനിമ അരിസോണ മില്ല്സ്മാള്ളില്‍ (ഒമൃസശി ഠവലമലൃേ, അൃശ്വീിമ ങശഹഹ ങമഹഹ, 5000 അൃശ്വീിമ ങശഹഹ ഇശൃ.,ഠലാുല, അദ 85282) ഒക്ടോബര്‍ മുപ്പത്തിയൊന്നു വെള്ളിയാഴ്ച മുതല്‍ നവംബര്‍ ആറാംതീയതി വ്യാഴാഴ്ച വരെയാണ് പ്രദര്‍ശനം.

ദിവസേന അഞ്ചുപ്രദര്‍ശനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ ഹൃദയസ്പര്‍ശിയായ കഥയും മികച്ച തിരക്കഥയുടെ പിന്‍ബലവും, മുഷിച്ചില്‍ ഉളവാക്കാത്ത ആഖ്യാനശൈലിയുമാണ് ഈ ചെറിയ സിനിമയെ ഈ വര്ഷത്തെ മികച്ചവിജയ ചിത്രമാക്കുന്നത് .ഗ്രാമീണ ചിത്രങ്ങളും അതിന്റെ നിഷ്ക്കളങ്കതകളും, മലയാളി ഇപ്പോഴും സ്വീകരിക്കാന്‍ തയ്യാറാണെന്നതാണ് ഈ സിനിമയുടെ വിജയം അടിവരയിടുന്നത്. ആഷേപഹാസ്യവും നര്‍മവും കോര്‍ത്തിണക്കിയ ചിത്രം എല്ലാത്തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: മനു നായര്‍