നവംബര്‍ രണ്ടു മുതല്‍ അമേരിക്കന്‍ സമയം ഒരു മണിക്കൂര്‍ പുറകോട്ട്
Friday, October 31, 2014 7:08 AM IST
ഡാളസ്: അമേരിക്കന്‍ ഐക്യനാടുകളില്‍ നവംബര്‍ രണ്ടിന് (ഞായര്‍) പുലര്‍ച്ചെ രണ്ടിന് ക്ളോക്കുകളിലെ സൂചിക ഒരു മണിക്കൂര്‍ പുറകോട്ടു തിരിച്ചുവയ്ക്കും.

മാര്‍ച്ച് രണ്ടിന് (ഞായര്‍) ആണ് സമയ സൂചിക ഒരു മണിക്കൂര്‍ മൂന്നോട്ടാക്കിയത്.

വിന്റര്‍ സീസന്റെ അവസാനം ഒരു മണിക്കൂര്‍ മുന്നോട്ടും ഫോര്‍ സീസണില്‍ ഒരു മണിക്കൂര്‍ പുറകോട്ടും തിരിച്ചുവയ്ക്കുന്ന സമ്പ്രദായം അമേരിക്കയില്‍ ഒന്നാം ലോകമഹായുദ്ധകാലത്താണ് നിലവില്‍ വന്നത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍