കോറമംഗല മേരീമാതാ ദേവാലയത്തില്‍ ഓണാഘോഷം
Friday, October 31, 2014 8:17 AM IST
ബാംഗളൂര്‍: കോരമംഗല മേരിമാതാ ദേവാലയ ഓണാഘോഷം ഡിവികെ ഓഡിറ്റോറിയത്തില്‍ നടന്നു. സിഎംഐ സഭാ പ്രയോര്‍ ജനറാള്‍ റവ. ഡോ. പോള്‍ അച്ചാണ്ടി തിരുവോണ സന്ദേശം നല്‍കി. കാറ്റിക്കിസം വിദ്യാര്‍ഥികളുടേയും യുവജനങ്ങളുടേയും പൂക്കള മത്സരവും മാതൃവേദി അംഗങ്ങളും പിതൃവേദി അംഗങ്ങളും പങ്കെടുത്ത വടംവലി മത്സരവും അരങ്ങേറി. തുടര്‍ന്നു വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു. വിശുദ്ധകുര്‍ബാനയ്ക്കു റവ. ഡോ.ബെന്നി തറക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.ദേവാലയ നിര്‍മാണ ഫണ്ട് ശേഖരണത്തിനായി പുറത്തിറക്കിയ സംഭാവനകൂപ്പണുകളുടെവിതരണോദ്ഘാടനം ടോണി വിന്‍സന്റ്ആറാട്ടുകുളം നിര്‍വഹിച്ചു. ആറാട്ട് ഡവലപ്പേഴ്സിന്റെ 70 ലക്ഷം രൂപ വിലമതിക്കുന്ന ഫ്ളാറ്റാണ് ഒന്നാംസമ്മാനം.