ഡല്‍ഹില്‍ മലയാളിയുടെ കാര്‍ മോഷണം പോയി
Saturday, November 1, 2014 8:53 AM IST
ന്യൂഡല്‍ഹി: വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മലയാളിയുടെ കാര്‍ മോഷണം പോയതായി പരാതി. ആര്‍കെപുരം സെക്ടര്‍ രണ്ട് ക്വാര്‍ട്ടര്‍ നമ്പര്‍ 827 ല്‍ താമസിക്കുന്ന റെജി മാത്യുവിന്റെ ഠച 01 ങ 7586 എന്ന നമ്പരിലുള്ള ഗോള്‍ഡ് നിറമുള്ള മാരുതി എസ്റീം കാറാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്.

രാത്രി 12നുശേഷമാവാം കാര്‍ മോഷണം പോയതെന്നാണ് സൂചന. ആര്‍കെ പുരം സെക്ടര്‍ 12 പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെക്ടര്‍ 12ല്‍ ഇതിനുമുമ്പും വാഹനമോഷണം നടന്നിട്ടുണ്െടന്ന് പ്രദേശവാസികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്