അമേരിക്കന്‍ ഡ്രീംസ് പ്രകാശനം നിര്‍വഹിച്ചു
Tuesday, November 4, 2014 8:52 AM IST
ഹൂസ്റണ്‍: യാത്രാവിവരണ സാഹിത്യത്തില്‍ നാവഗതനായ ബി. വിജയകുമാര്‍ രചിച്ച 'അമേരിക്കന്‍ ഡ്രീംസ്' എന്ന ഗ്രന്ഥം ഒക്ടോബര്‍ 19ന് തിരുവനന്തപുരം പ്രസ് ക്ളബ് ഹാളില്‍ പ്രസിദ്ധ കവയത്രി സുഗതകുമാരി ടീച്ചറില്‍നിന്നും തമിഴ്, മലയാള സാഹിത്യകാരന്‍ നീലപത്മനാഭന്‍ അവര്‍കള്‍ക്ക് ആദ്യപ്രതി നല്‍കി പ്രകാശനകര്‍മ്മം നിര്‍വഹിച്ചു. ഗ്രന്ഥ ത്തില്‍ പ്രതിപാദിച്ചിട്ടുള്ള കാര്യങ്ങള്‍ എല്ലാം തന്നെ വസ്തുനിഷ്ഠവും ലളിതവും അറിവുകള്‍ പകരുവാന്‍ ഉതകുന്നതരത്തില്‍ എഴു ത്തുകാരന്‍ വായനക്കാര്‍ക്ക് പ്രതിപാദിച്ചിട്ടുണ്െടന്നും സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടു.

ചെറിയ കാര്യങ്ങള്‍പോലും സാധാരണക്കാര്‍ക്ക് മനസിലാകുന്ന തരത്തിലാണെന്ന് ഗ്രന്ഥത്തിന് അവതാരിക എഴുതിയ നീലപത്മനാഭന്‍ പറഞ്ഞു. ഗോപികാ അനില്‍ ഈശ്വര പ്രാര്‍ഥന ആലപിച്ചു. സത്യഭാമാ ബുക്ക്സ് ഉടമ ചെറമംഗലം ശിവദാസ് യോഗത്തിന് സ്വാഗതം ചെയ്ത് പ്രസംഗിച്ചു. ഗ്രന്ഥം തന്റെ രണ്ടാമത്തെ പ്രസിദ്ധീകരണമാണെന്നും മറ്റ് യാത്രാവിവരണങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇത് എഴുതിയിട്ടുള്ളതുകൊണ്ടാണ് താന്‍ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതെന്നും പറഞ്ഞു. യോഗത്തിന്റെ അധ്യക്ഷനും തിരുവനന്തപുരം ചാല ഗ്രെയിന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റും തിരുവന ന്തപുരം ചേംബര്‍ ഓഫ് കോമേഴ്സ് ഭരണസമിതി അംഗവുമായ എസ്. താണുപിള്ള, നവാഗതനായ ബി. വിജയകുമാര്‍, വ്യാപാരിയായിട്ടും ഈ ഗ്രന്ഥം രചിക്കുവാന്‍ കാണിച്ച സാഹസികതയെ അനുമോദിച്ചു.

തിരുവനന്തപുരം നഗരസഭാ കൌണ്‍സിലര്‍ പി. അശോക്കുമാര്‍ ഇത്രയും പേജുകളുള്ള ഒരു ഗ്രന്ഥം രചിക്കുവാനും ആ സ്ഥലത്തുള്ള ഫോട്ടോകള്‍ വായനക്കാര്‍ക്ക് കാണുവാനുള്ള അവസരവും ഒരുക്കിയ ബി. വിജയകുമാറിന് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സംസ്ഥാന ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ പ്രസിഡന്റും 2013 മൊറോക്കയില്‍ വച്ച് നടന്ന ലോക ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യന്‍ ടീമിന്റെ കോച്ചുമായ വി.കെ. അനില്‍കുമാര്‍ ഒരു കായികതാരം കൂടിയായ ബി. വിജയകുമാര്‍ ഒരു ഗ്രന്ഥകര്‍ത്താവായി മാറിയതില്‍ അത്ഭുതം പ്രകടിപ്പിച്ചു. യോഗത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു ഗ്രന്ഥകര്‍ത്താവായ ബി. വിജയകുമാര്‍ തന്നെ ഈ ഉദ്യമത്തിന് പ്രചോദനം നല്‍കിയത്. തന്റെ സുഹൃത്തുക്കളാണ് തന്റെ അമേരിക്കന്‍ പര്യടനത്തേക്കുറിച്ച് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോള്‍, എല്ലാവര്‍ക്കുംവേണ്ടി ഒരു യാത്രാവിവരണഗ്രന്ഥം തയാറാക്കാമല്ലോ എന്നു തോന്നി. അതനുസരിച്ച് തന്റെ സന്ദര്‍ശനവേളയിലെ ഓരോ സ്ഥലത്തേയുംക്കുറിച്ച് താന്‍ എഴുതിവച്ച കാര്യങ്ങള്‍ ഒന്നിച്ച് ഒരു ഗ്രന്ഥമായി രൂപപ്പെടുത്തി.

ഈ സന്ദര്‍ശനവേളക്ക് ആരംഭംകുറിച്ച അമേരിക്കയിലെ തന്റെ മരുമകന്‍ ജീവന്‍ലാല്‍, മകള്‍ ലക്ഷ്മി, ചെറുമകള്‍ വൈഗാ എന്നിവര്‍ക്കും സന്ദര്‍ശനവേളയില്‍ താനും ഭാര്യ പ്രഭാകുമാരിയും മരുമകന്റെ പിതാവ് മണിയന്‍ നായര്‍, മാതാവ് വനജകുമാരി എന്നിവര്‍ക്കും യോഗ ത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: എ.സി ജോര്‍ജ്