ഡാളസില്‍ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സീനിയേഴ്സ് ഫോറം
Thursday, November 6, 2014 7:19 AM IST
ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാലസിന്റെയും ഇന്ത്യാ കള്‍ച്ചറല്‍ & എജ്യുകേഷന്‍ സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് ശനിയാഴ്ച ഡാളസില്‍ സീനിയേഴ്സ് ഫോറം സംഘടിപ്പിക്കുന്നു. ഗാര്‍ലാന്‍ഡ് ഇന്ത്യാ കള്‍ച്ചറല്‍ സെന്ററില്‍ (3821 ആൃീമറംമ്യ ആഹ്റ) രാവിലെ പത്തു മുതലാണ് വിവിധ പരിപാടികള്‍.

കേരളാ അസോസിയേഷന്‍ നേതൃത്വത്തിലുള്ള മുതിര്‍ന്ന പ്രവാസി പൌരന്മാരുടെ കൂട്ടായ്മയാണ് സീനിയേഴ്സ് ഫോറം. സമൂഹത്തിലെ മുര്‍തിര്‍ന്ന പൌരന്മാരെ ആദരിക്കുന്നതിനോപ്പം പരസ്പര സമ്പര്‍ക്കത്തിനും ആശയ വിനിമയത്തിനും വേദിയൊരുക്കി ക്രിയാത്മക പ്രവര്‍ത്തനങ്ങളും വിനോദ വിജ്ഞാന പരിപാടികളും അസോസിയേഷന്‍ തുടങ്ങി വച്ച ഈ കൂട്ടായ്മയിലൂടെ സാധ്യമാക്കുന്നു.

ഡോ. തോമസ് വര്‍ഗീസ് മാനസിക ആരോഗ്യത്തെ പറ്റിയും തെങ്ങപുരക്കല്‍ പുന്നൂസ് വൈദ്യന്‍ ആയുര്‍വേദ ചികിത്സയെപറ്റിയും ഷനിയാക്സ്ശ്ച നടക്കുന്ന ഫോറത്തില്‍ ക്ളാസുകള്‍ നയിക്കും. ഉച്ചഭക്ഷണവും വിനോദപരിപാടികളും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റോയ് കൊടുവത്ത് 972 569 7165, ഐ വര്‍ഗീസ് 972 686 8774.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍