ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി
Friday, November 7, 2014 6:52 AM IST
ഷിക്കാഗോ: ഫൊക്കാനാ മിഡ്വെസ്റ് റീജിയന്‍ 2014- 16 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. നവംബര്‍ ഒന്നാം തീയതി മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളില്‍ വെച്ച് ഫൊക്കാനാ മുന്‍ നാഷണല്‍ പ്രസിഡന്റ് മറിയാമ്മ പിള്ള നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ഫൊക്കാന കഴിഞ്ഞ കാലത്തേക്കാള്‍ ഇന്ന് കൂടുതല്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്നുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി. അതിന്റെ വലിയ തെളിവാണ് ഷിക്കാഗോയില്‍ വിജയകരമായി നടത്തപ്പെട്ട നാഷണല്‍ കണ്‍വന്‍ഷന്‍. മലയാള ഭാഷയെ ശ്രേഷ്ഠഭാഷയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതുവഴി, ഫൊക്കാന നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ഭാഷയ്ക്കൊരു ഡോളര്‍' എന്ന മലയാളി ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള പദ്ധതി, ശരിയായ മാര്‍ക്ഷത്തിലൂടെയാണ് ഫൊക്കാന സഞ്ചിരിക്കുന്നതെന്ന് തെളിഞ്ഞിരിക്കുന്നതായി മറിയാമ്മ പിള്ള അഭിപ്രായപ്പെട്ടു.

തുടര്‍ന്ന് കേരളപ്പിറവി ദിനാഘോഷം നടത്തപ്പെട്ടു. രാജവാഴ്ച അവസാനിപ്പിച്ച് ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചിട്ട് 58 വര്‍ഷം തികഞ്ഞിരിക്കുന്നുവെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മിഡ്വെസ്റ് റീജിയന്‍ വൈസ് പ്രസിഡന്റ് സന്തോഷ് നായര്‍ പറഞ്ഞു.

സമ്മേളനത്തില്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോയി ചെമ്മാച്ചേല്‍, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഏബ്രഹാം വര്‍ഗീസ് (ഷിബു വെണ്‍മണി), ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജെയ്ബു കുളങ്ങര, ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി അംബേനാട്ട്, മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹെറാള്‍ഡ് ഫിഗുരേദോ, ഉഴവൂര്‍ സെന്റ് സ്റീഫന്‍സ് കോളജ് അലുംമ്നി അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, പോള്‍ പറമ്പി, എല്‍.ഡി.എഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങര, സാഹിത്യവേദി കോര്‍ഡിനേറ്റര്‍ ജോണ്‍ ഇലയ്ക്കാട്ട്, മാസപുലരി ചീഫ് എഡിറ്റര്‍ ബിജു കിഴക്കേക്കുറ്റ്, ജോയിച്ചന്‍ പുതുക്കുളം, ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ പ്രസിഡന്റ് തോമസ് മാത്യു തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. ഫൊക്കാനാ മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ലെജി പട്ടരുമഠം എം.സിയായി യോഗ നടപടികള്‍ നിയന്ത്രിച്ചു.മിഡ്വെസ്റ് റീജിയന്‍ ജനറല്‍ സെക്രട്ടറി പ്രവീണ്‍ തോമസ് മല്ലപ്പള്ളില്‍ സ്വാഗതം ആശംസിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് കേരളത്തിലെ വിവാദ വിഷയമായ മദ്യനിരോധനത്തെക്കുറിച്ചുള്ള തുറന്ന ചര്‍ച്ച നടന്നു. 'സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രായോഗികമോ' എന്നതായിരുന്നു വിഷയം. ജോസഫ് ചാണ്ടി, ജോസ് കല്ലിടുക്കില്‍, ജോണ്‍ ഇലക്കാട്ട്, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് തോമസ് മാത്യു എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

റിന്‍സി കുര്യന്‍, ജോസ് സൈമണ്‍ മുണ്ടപ്ളാക്കല്‍, പ്രസാദ് ബാലചന്ദ്രന്‍, ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, ജോഷി പുത്തൂരാന്‍, രവി കുട്ടപ്പന്‍, അലക്സ് പായിക്കാട്, സിബി പാറേക്കാട്ട്, ജോണ്‍സണ്‍ മീനച്ചില്‍, സിറിയക് കല്ലിടുക്കില്‍, ഫിലിപ്പ് പുത്തന്‍പുര, ചാക്കോ ചിറ്റിലക്കാട്ട്, സേവ്യര്‍ ഒറവനാകളത്തില്‍, സിറിയക് പുത്തന്‍പുര തുടങ്ങിയവരും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജെസ്സി റിന്‍സി മോഡറേറ്ററായിരുന്നു. ലീല ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം