ലൂയിസ് വില്ല അതിരൂപത ട്യൂഷന്‍ അസിസ്റന്റ്സ് തുക ഇരട്ടിപ്പിക്കും
Friday, November 7, 2014 8:55 AM IST
ലൂയിസ് വില്ല: ലൂയിസ് വില്ല അതിരൂപതയുടെ കീഴിലുള്ള കാത്തലിക് എലിമെന്ററി സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ ട്യൂഷന്‍ അസിസ്റന്റ്സ് തുക ഇരിട്ടിയാക്കണമെന്ന് ഒക്ടോബര്‍ അഞ്ചിന് ഹാഗാഗ്വ അതിരൂപത ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഒരു മില്യണ്‍ ഡോളറാണ് പദ്ധതിക്കുവേണ്ടി മാറ്റിവച്ചിരിക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് ജോസഫ് കുര്‍ട്സ് അറിയിച്ചു.

അതിരൂപതയുടെ കീഴില്‍വരുന്ന കാത്തലിക് കുടുംബങ്ങള്‍ തങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ ഒരു ശതമാനം ഈ ആവശ്യത്തിനുവേണ്ടി സംഭാവന ചെയ്യണമെന്ന് ആര്‍ച്ച് ബിഷപ് ഇടവകകള്‍ക്ക് അയച്ച ലേഖനത്തില്‍ അഭ്യാര്‍ഥിച്ചു.

കാത്തലിക് സ്കൂളുകളിലെ വിദ്യാഭ്യാസ ചെലവുകള്‍ വളരെ കൂടുതലാണ്. എന്നിരുന്നാലും കാത്തലിക് സ്കൂളുകളില്‍ തന്നെ പഠിക്കണമെന്നാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് സാമ്പത്തികം ഒരു തടസമാകരുത്. ഇവരുടെ താത്പര്യകൂടി സംരക്ഷിക്കപ്പെടേണ്ടതുണ്െടന്ന് സൂപ്രണ്ട് ലീസ ഷുല്‍ട്സ് വിശദീകരിച്ചു.

ദേശീയ ദാരിദ്യ്ര രേഖയ്ക്കു താഴെ കഴിയുന്ന കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് 1100 ഡോളര്‍ വരെ സ്കൂള്‍ ട്യൂഷന്‍ ഫീസില്‍ ഇളവു നല്‍കുമെന്നും സുപ്രണ്ട് വിശദീകരിച്ചു.

സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഈ തീരുമാനം ആശ്വാസകരമാണ്.

റിപ്പോര്‍ട്ട്; പി.പി ചെറിയാന്‍