മോഹിനിയാട്ടം അവതരണം നവംബര്‍ എട്ടിന്
Friday, November 7, 2014 8:57 AM IST
ന്യൂഡല്‍ഹി: ഡോ. നിഷാ റാണിയുടെ ശിക്ഷണത്തില്‍ ആര്‍കെ പുരം ഡിഎംഎ സമുച്ചയത്തില്‍ നിന്നു മോഹിനാട്ടം പഠിക്കുന്ന അര്‍പണ മേനോന്റെയും അനന്യ വര്‍മ്മയുടെയും മോഹിനിയാട്ടം അവതരണം നവംബര്‍ എട്ടിന് (ശനി) നടക്കും. വൈകുന്നേരം 6.30ന് മയൂര്‍ വിഹാര്‍ ഫേയ്സ് -1 ലെ ഉത്തര ഗുരുവായൂരപ്പന്‍ ടെമ്പിളിലെ കാര്‍ത്തിയാനി ഓഡിറ്റോറിയത്തിലാണ് പരിപാടി.

നാട്ടുവംഗം ഡോ. നിഷാറാണി, വോക്കല്‍ എം. യാഗനാരാമന്‍, മൃദംഗം ഏലന്തൂര്‍ ജയന്‍ പി. ദാസ്, ഫ്ളൂട്ട് കിരണ്‍ എന്നിവര്‍ നിര്‍വഹിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്