ഇറ്റലി, റോം, വത്തിക്കാന്‍, അസീസി ടൂര്‍ നവംബര്‍ 16,17 തീയതികളില്‍
Saturday, November 8, 2014 5:55 AM IST
ഷിക്കാഗോ: സീറോ മലബാര്‍, ഷിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റണ്‍, കാനഡ, ഡിട്രോയിറ്റ്, ന്യൂഓര്‍ലിയന്‍സ് എന്നീ ഇടവകകളില്‍ നിന്നും പതിനഞ്ചോളം വൈദികര്‍ക്കൊപ്പം നൂറുകണക്കിന് വിശ്വാസികള്‍ നവംബര്‍ 16,17 തീയതികളില്‍ ഷിക്കാഗോ, ന്യൂയോര്‍ക്ക് എന്നീ പ്രധാന നഗരങ്ങളില്‍ നിന്നും ഇറ്റലിയിലേക്ക് യാത്രതിരിക്കുന്നു.

കഴിഞ്ഞ 22 വര്‍ഷം ടൂറിസം മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ കമ്പനി, ഷിക്കാഗോ ആണ് യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്. 4 സ്റാര്‍ പദവിയിലുള്ള ഹോട്ടലുകളോടൊപ്പം, പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം, എയര്‍കണ്ടീഷന്‍ ബസ്, ഡ്രൈവര്‍ ഫുള്‍ടൈം ഗൈഡ് എന്നിവയെല്ലാ പ്രവേശനഫീസും ഉള്‍പ്പടെ ക്രമീകരിച്ചിരിക്കുന്നു. നവംബര്‍ 16-ന് ഷിക്കാഗോയില്‍ നിന്നും, 17-ന് ന്യൂയോര്‍ക്കില്‍ നിന്നും തിരിക്കുന്ന ഗ്രൂപ്പുകള്‍ ഇസ്റാംബുളില്‍ ഒത്തുകൂടുകയും അവിടെ നിന്ന് ഒരുമിച്ച് ഇറ്റലിയിലെ വെനീസ്, ഫ്ളോറന്‍സ്, പിസ്സാ, അസ്സീസി എന്നീ സിറ്റികളിലുള്ള സന്ദര്‍ശനകളും, പ്രാര്‍ത്ഥനകളും കഴിഞ്ഞ് 23-ന് റോമില്‍ എത്തിച്ചേരും.

23-ന് വത്തിക്കാനില്‍ വെച്ച് വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്ന ചാവറ അച്ചന്റേയും, ഏവുപ്രാസ്യാമ്മയുടേയും നാമകരണ ചടങ്ങുകളില്‍ പങ്കെടുത്ത് 24-ന് റോം, വത്തിക്കാന്‍ സിറ്റിയിലുള്ള സന്ദര്‍ശനം കഴിഞ്ഞ് 25-ന് റോമില്‍ നിന്നും അമേരിക്കയിലേക്ക് സംഘം യാത്ര തിരിക്കും. ടര്‍ക്കിഷ് എയര്‍ലൈന്‍സ്, മാത്യൂസ് പില്‍ഗ്രിമേജ് ടൂര്‍ കമ്പനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഫ്ളൈറ്റിന്റെ മുക്കാല്‍ ഭാഗവും ഈ പ്രത്യേക യാത്രയ്ക്കുവേണ്ടി ക്രമീകരിച്ചിരിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം