ശനിദോഷ നിവാരണ പൂജ
Saturday, November 8, 2014 8:13 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ 14-ാമത് മഹാശനിദോഷ നിവാരണ പൂജ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

നവംബര്‍ എട്ടിന് (ശനി) 4.30ന് അഷ്ടദ്രവ്യഗണപതി ഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് ഏഴിന് ഉഷപൂജയും 8.30ന് അഷ്ടഭിഷേകവും നടക്കും. ഒമ്പതിന് 101 കലശങ്ങളും മൂന്ന് ബ്രഹ്മകലശങ്ങളും അടങ്ങുന്ന കലശപൂജകളും 9.30ന് നവഗ്രഹങ്ങള്‍ക്ക് കളംവരച്ച് നവഗ്രഹ പൂജയും നടക്കും. തുടര്‍ന്ന് പുറത്തേക്ക് എഴുന്നള്ളിച്ച ശനിദേവന് കലശാഭിഷേകവും 11.30ന് ഉച്ചപൂജയും നടക്കും.

വൈകിന്നേരം 4.30ന് ബ്രഹ്മശ്രീ പുതുമന ദാമോദരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ശനിദോഷ നിവാരണ പൂജ നടക്കും. 6.30ന് ദീപാരാധന, തുടര്‍ന്ന് ഭക്തജനങ്ങള്‍ പൂജിച്ച പുഷ്പങ്ങള്‍ ശനിദോഷ വിഗ്രഹത്തിന് സമര്‍പ്പിക്കും. തുടര്‍ന്ന് പ്രസാദവിതരണം ഉണ്ടായിരിക്കും.

ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ ലഘുഭക്ഷണവും ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്