ഫാ. ജോസഫ് പുതുശേരിക്ക് അറ്റ്ലാന്റയില്‍ ഊഷ്മളമായ വരവേല്‍പ് നല്‍കി
Monday, November 10, 2014 5:12 AM IST
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തിലേക്ക് മയാമി ക്നാനായ സെന്റ് ജൂഡ് ക്നാനായ മിഷനില്‍ നിന്നും ഇടവക വികാരിയായി സ്ഥലംമാറിവന്ന ഫാ. ജോസഫ് പുതുശേരിക്ക് ഇടവക ഒന്നടങ്കം സ്നേഹനിര്‍ഭരമായ വരവേല്‍പ് നല്‍കി.

ഒക്ടോബര്‍ 24-ന് വൈകുന്നേരം പാരീഷ് കൌണ്‍സില്‍ അംഗങ്ങളും ഇടവകാംഗങ്ങളും ചേര്‍ന്ന് ജെമി അച്ചനെ അറ്റ്ലാന്റയിലേക്ക് സ്വാഗതം ചെയ്തു. 26-ന് ഞായറാഴ്ച രാവിലെ വിശുദ്ധ ബലിയെ തുടര്‍ന്ന് കൈക്കാരന്‍ തോമസ് കല്ലിടാന്തിയില്‍ ഇടവകാംഗങ്ങള്‍ക്കുവേണ്ടി അച്ചനെ ഔപചാരികമായി സ്വാഗതം ചെയ്തു. മുമ്പോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാവരും ഒരുമിച്ച് മുന്നേറണമെന്ന് അച്ചന്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറയുകയുണ്ടായി. അറ്റ്ലാന്റയിലേക്ക് ഫാ. ജോസഫ് പുതുശേരിക്ക് ഊഷ്മളമായ സ്വാഗതം. സാജു വട്ടക്കുന്നത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം