എഴുത്തുകാര്‍ക്ക് വിചാരവേദിയില്‍ അംഗീകാരം
Monday, November 10, 2014 5:12 AM IST
ന്യൂയോര്‍ക്ക്: സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിചാരവേദി സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു പോരുന്നൂ. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത് അവയുടെ രചിയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്യുന്നതാണ്. അത്തരം ചര്‍ച്ചകളില്‍ എഴുത്തുകാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വിചാരവേദിയുടെ ഭാരവാഹികള്‍ ഉള്‍പ്പെടാത്ത സ്വതന്ത്രമായ ഒരു ജഡ്ജിംഗ് പാനലാണ് രചനകള്‍ തെരഞ്ഞെടുക്കുന്നത്.

അജിത് നായര്‍, ഡോണ മയൂര, ജോസഫ് നമ്പിമഠം എന്നിവരെയാണ് കഴിഞ്ഞ ക്വാര്‍ട്ടറിലെ മികച്ച എഴുത്തുകാരായി തെരഞ്ഞെടുത്തത്. സെക്രട്ടറി സാംസി കൊടുമണ്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം