ഡല്‍ഹിയില്‍ ധര്‍മ്മശാസ്താ പാര്‍ക്ക്
Monday, November 10, 2014 8:12 AM IST
ന്യൂഡല്‍ഹി: പുഷ്പവിഹാര്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ധര്‍മ്മശാസ്താ പാര്‍ക്ക് സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി അനന്ത് കുമാര്‍. ഇതിനായി ക്ഷേത്രത്തിന്റെ മുമ്പിലുള്ള സ്ഥലം പാര്‍ക്കാക്കി മാറ്റുമെന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ക്ഷേത്രാങ്കണത്തില്‍ നടന്ന ശനിപൂജയോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് കേന്ദ്ര മന്ത്രി പ്രഖ്യാപനം നടത്തിയത്.

ക്ഷേത്രത്തിന്റെ മുമ്പിലുള്ള സ്ഥലം പാര്‍ക്കാക്കി മാറ്റുന്നതോടെ ഇവിടെ വരുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സൌകര്യപ്രദമായിരിക്കുമെന്നും അയ്യപ്പ ഭക്തന്‍ കൂടിയായ മന്ത്രി പറഞ്ഞു.

സമിതി പ്രസിഡന്റ് സോമന്‍ പിള്ള പൊന്നാട അണിയിച്ച് അനന്ത് കുമാറിനെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് നന്ദി പറഞ്ഞു. നൂറുകണക്കിന് ഭക്തജനങ്ങള്‍ പൂജയില്‍ പങ്കെടുത്തു. തന്ത്രി പുതുമന ദാമോധരന്‍ നമ്പൂതിരി നേതൃത്വം നല്‍കി. തുടര്‍ന്ന് പ്രസാദവിതരണവും നടന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്