മോഹിനിയാട്ടം അരങ്ങേറ്റം നടന്നു
Monday, November 10, 2014 8:13 AM IST
ന്യൂഡല്‍ഹി: വിഹാര്‍ ഫേയ്സ് -1 ലെ ഉത്തര ഗുരുവായൂരപ്പന്‍ ടെമ്പിളിലെ കാര്‍ത്തിയാനി ഓഡിറ്റോറിയത്തില്‍ മോഹിനിയാട്ടം അരങ്ങേറ്റം നടന്നു.

നവംബര്‍ എട്ടിന് (ശനി) ഡോ. നിഷാ റാണിയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ അര്‍പണ മേനോനും അനന്യ വര്‍മയുമാണ് മോഹിനിയാട്ടം അരങ്ങേറ്റം കുറിച്ചത്. വൈകുന്നേരം 6.30ന് നടന്ന ചടങ്ങില്‍ ഡല്‍ഹി മലയാളി അസോസിയേഷന്‍ (ഡിഎംഎ) ജനറല്‍ സെക്രട്ടറി ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്