ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി മരിച്ച നിലയില്‍
Tuesday, November 11, 2014 9:05 AM IST
കാലിഫോര്‍ണിയ: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ ഒരു കോളജ് വിദ്യാര്‍ഥികൂടി കൊല്ലപ്പെട്ട വാര്‍ത്ത കേട്ട് ഇന്ത്യക്കാര്‍ നടുങ്ങി. വൈഭവ് എന്ന കോളജ് കാമ്പസ് പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍ യൂണിവേഴ്സിറ്റി ഓഫ് ബെര്‍ക്കിലിയിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ വൈഭവിന്റെ ദാരുണ മരണത്തിന്റെ വാര്‍ത്തയാണ് ഇന്തോ -അമേരിക്കന്‍ വംശജര്‍ക്ക് വേദനയായത്.

നവംബര്‍ ഒമ്പതിന് (ഞായര്‍) യൂണിവേഴ്സിറ്റി ഓഫ് ബെര്‍ക്കിലി കാമ്പസിനു സമീപമുളള ഒരു കെട്ടിടത്തില്‍ മൂന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പാര്‍ട്ടിയുടെ സമാപനത്തിലാണ് 20 വയസുകാരന വൈഭവ് അബോധാവസ്ഥയില്‍ വീണു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് മരണം സ്ഥീരികരിച്ചത്.

മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മദ്യവും മയക്കുമരുന്നുമായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംശയാസ്പദമായ മരണമെന്നാണ് പോലീസ് ഭാഷ്യം. വൈഭവിന്റെ മരണം നടന്ന സ്ഥലത്തു ഇതിനുമുമ്പ് നടന്ന പാര്‍ട്ടിയിലും അക്രമ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെതുടര്‍ന്ന് ഒക്ടോബര്‍ 30 ന് പാര്‍ട്ടി നടത്തുന്നത് നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിരുന്നു. സമര്‍ഥനായ വിദ്യാര്‍ഥിയായിരുന്നു വൈഭവ് എന്ന സഹവിദ്യാര്‍ഥി പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍