ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 28 മുതല്‍ 30 വരെ
Wednesday, November 12, 2014 7:14 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ വിവാഹ ഒരുക്ക സെമിനാര്‍ (മാര്യേജ് പ്രിപ്പറേഷന്‍ കോഴ്സ്) നടത്തുമെന്ന് രൂപതയ്ക്കുവേണ്ടി ഫാ. പോള്‍ ചാലിശേരി ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. നവംബര്‍ 28 മുതല്‍ 30 വരെ തീയതികളില്‍ (വെള്ളി, ശനി, ഞായര്‍) കാസാ ഇറ്റാലിയയില്‍ (മുന്‍ സേക്രഡ് ഹാര്‍ട്ട് സെമിനാരി) ആണ് സെമിനാര്‍ നടത്തപ്പെടുന്നത്. (3800 ണ. ഉശ്ശശീിെ ട, ടീില ജമൃസ, കഘ 60165)

അമേരിക്കയിലോ നാട്ടിലോ വച്ച് വിവാഹിതരാകുവാന്‍ ആഗ്രഹിക്കുന്ന സീറോ മലബാര്‍ സഭയിലെ യുവതീയുവാക്കള്‍ക്ക് നിര്‍ബന്ധമായും ആവശ്യപ്പെടുന്ന ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സാണിത്.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രഗത്ഭരായ വ്യക്തികളാണ് വിവിധ വിഷയങ്ങളില്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. വിവാഹ ജീവിതത്തിന്റെ ആത്മീയവും ഭൌതീകവുമായ തലങ്ങളില്‍ കൂടുതല്‍ അറിവുകള്‍ നല്‍കുന്ന ഈ സെമിനാറില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാന്‍ യുവതീയുവാക്കളെ ഫാ. പോള്‍ ചാലിശേരിയും കോഓര്‍ഡിനേറ്റര്‍ തോമസ് മൂലയിലും ക്ഷണിച്ചു. നേരത്തെ പേര് രജിസ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമേ സെമിനാറില്‍ പങ്കെടുക്കുവാന്‍ സാധിക്കുയുള്ളൂ.

കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും : ഫാ. പോള്‍ ചാലിശേരി (919 749 7175, ഇമെയില്‍: ളൃുമൌഹരവമഹശല്യൃൈ@ഴാമശഹ.രീാ), തോമസ് മൂലയില്‍ (630 779 0140, ാീീഹമ്യശഹ@ഴാമശഹ.രീാ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം