ഓര്‍ത്തഡോക്സ് സണ്‍ഡേ സകൂള്‍ ടാലന്റ് ഷോയും മത്സരവും നവംബര്‍ 15 ന്
Thursday, November 13, 2014 8:08 AM IST
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനം) സണ്‍ഡേ സകൂള്‍ ടാലന്റ് ഷോയൂം മത്സരങ്ങളൂം നവംബര്‍ 15ന് (ശനി) നടത്തുന്നു.

യോങ്കേഴ്സ് സണ്‍ഡേ സ്കൂളില്‍ രാവിലെ ഒമ്പതിനും ടാലന്റ് ഷോ ഉച്ചകഴിഞ്ഞ് മൂന്നിനും തുടങ്ങും. സണ്‍ഡേ സ്കൂള്‍ ഭദ്രാസന ഡയറക്ടര്‍ റവ. ഫാ. ഗ്രിഗറി വര്‍ഗീസ് നേതൃത്വം നല്‍കും. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഇടവകകളിലെ എല്ലാ വികാരിമാര്‍, അധ്യാപകര്‍, ശെമ്മാശന്മാര്‍,സെമിനാരി

വിദ്യര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങി എല്ലാ വിശ്വാസികളും ടാലന്റ് ഷോയില്‍ സംബന്ധിക്കണമെന്ന് അഭ്യര്‍ഥിച്ചു.

ന്യൂയോര്‍ക്ക്, ന്യുജേഴ്സി, ഫിലഡല്‍ഫിയ, വാഷിംഗ്ടണ്‍, ബോസ്റണ്‍, കാനഡ,കണക്റ്റിക്കട്ട് എന്നീ ഇടവകളില്‍ നിന്നെത്തുന്ന സണ്‍ഡേ സകൂള്‍ വിദ്യാര്‍ഥികള്‍ വ്യത്യസ്തമായ കലാ പരിപാടികള്‍ കാഴ്ച വയ്ക്കും.

വിശദ വിവരങ്ങള്‍ക്ക്: റവ. ഫാ. ഗ്രിഗറി വര്‍ഗീസ്, ബെന്നി വര്‍ഗീസ് (516) 603 3248, തോമസ് ജോര്‍ജ് 516 224 4024, കിരണ്‍ പ്രകാശ് (917) 991 3504, നിസസി ജോര്‍ജ് 845 664 4732. സണ്‍ഡേ സ്കൂള്‍ വെബ് സൈറ്റ്: ംംം.ിലൌിറമ്യരെവീീഹ.ീൃഴ

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം: ഥീിസലൃ ടമൌിറലൃ ഒശഴവ ടരവീീഹ,183 ജമഹാലൃ ഞീമറ,ഥീിസലൃ,ചഥ 10701.