ഡാളസില്‍ മലങ്കര കത്തോലിക്കാ കുടുംബ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍
Friday, November 14, 2014 5:37 AM IST
ഡാളസ്: മലങ്കര കത്തോലിക്കാ സഭയുടെ അമേരിക്കന്‍ കുടുംബങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന കുടുംബ സമ്മേളനത്തില്‍ ഡാളസ് പ്രവിശ്യയുടെ സമ്മേളനം നവംബര്‍ 28, 29, 30 തീയതികളില്‍ ഡാളസിലെ മങ്കര കത്തോലിക്കാ ഇടവകയില്‍ നടത്തുന്നു.

മലങ്കര കത്തോലിക്കാ എക്സാര്‍ക്കേറ്റ് അധിപന്‍ ബിഷപ് മോസ്റ് റവ. തോമസ് മാര്‍ യൌസേപിയൂസ് സമ്മേളനത്തിന്റെ മുഖ്യാരക്ഷാധികാരി. അമേരിക്കയുടെ സൌത്ത് വെസ്റ് റീജിയണിലെ ഡാളസ്, ഹൂസ്റണ്‍, ലോസ് ആഞ്ചലസ്, സാല്‍ഹോസേ, ഡെന്‍വര്‍, ഫീനിക്സ് ദേവാലയങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്.

ഭാരത സംസ്കാരത്തില്‍ ഉറച്ചുനിന്നുകൊണ്ടുള്ള കുടുംബ സംവിധാനത്തില്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരുമിച്ചു കൂടുന്നതിനും ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനും ഉപകരിക്കുന്നതാണ് ഈ സമ്മേളനം.

സമ്മേളനത്തില്‍ കുടുംബജീവിതത്തിന്റെ വിശുദ്ധീകരണവും അതിന്റെ വെല്ലുവിളികളും സവിസ്തരം അവതരിപ്പിക്കുവാന്‍ നിപുണനായ ഫാ. ജോസഫ് പാബ്ളാനി ഉണ്ടായിരിക്കും.

യൌവന പ്രായക്കാര്‍ക്കും കുട്ടികള്‍ക്കും അവരുടെ അഭിരുചിക്കനുസൃതമായ വിവിധ ക്ളാസുകളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഇംഗ്ളീഷ് സിനിമാ ലോകത്തെ പ്രശസ്തന്‍ ബഗ്ഹാള്‍ അദ്ദേഹത്തിന്റെ സ്വത് സിദ്ധമായ ശൈലിയില്‍ കത്തോലിക്കാവിശ്വാസത്തില്‍ അദ്ദേഹത്തിന്റെ അതിശയിപ്പിക്കുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. കുട്ടികള്‍ക്കുവേണ്ടിയുള്ള പരിപാടി സംഘടിപ്പിക്കുന്നത് ദീപാ റോയിയാണ്.

ഡാളസ് ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍ കുഴിയിലിന്റെയും ഹൂസ്റണ്‍ ഇടവക വികാരി ഫാ. ജോണ്‍ പുത്തന്‍ വിളയിലിന്റെയും ലോസ് ആഞ്ചലസ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് മാമ്പ്രക്കാടിന്റെയും നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

ഡാളസ് ഇടവകാംഗം ബിജി കുര്യന്‍ കോഓര്‍ഡിനേറ്ററായുള്ള കമ്മിറ്റിയില്‍ ഹൂസ്റണിലെയും കാലിഫോര്‍ണിയായിലെയും ഇവടക ട്രസ്റിയും സെക്രട്ടറിയും സഹ കോഓര്‍ഡിനേറ്റര്‍മാരാണ്. മോന്‍സി ജോര്‍ജ് ജനറല്‍ സെക്രട്ടറിയും ഫ്രാന്‍സിസ് ജോര്‍ജ് ട്രഷററുമായി പ്രവര്‍ത്തിക്കുന്നു. വിജി പമ്പനാല്‍, ബെന്‍ ബേബി, സുജന്‍ കാക്കാനാട്ട്, ജോബി, ജിം, ജിമ്മി കുളങ്ങര, സാജന്‍, ഏബ്രഹാം, ജോയല്‍ ജോര്‍ജ് തുടങ്ങിയവര്‍ വിവിധ കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു.